ഹിന്ദിക്കാരിക്കുട്ടിക്ക് വേണ്ടി കർമ്മം ചെയ്യാൻ വരാൻ കഴിയില്ല ; ആലുവയിൽ മരണപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ച്‌ പൂജാരിമാർ

കഴിഞ്ഞ ദിവസമായിരുന്നു ആലുവയിൽ 5 വയസ്സുകാരിയെ കാണാതായതും തുടർന്ന് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ചെളിയിൽ നിന്നും കണ്ടെടുക്കുന്നതും. വളരെയധികം വിഷമത്തോടെയും ഞെട്ടലോടെയുമായിരുന്നു മലയാളികൾ ഈ വാർത്ത കേട്ടതും. സംഭവത്തിൽ പ്രതി അസഫാക് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചിരുന്നു എന്നാണ്.

ആലുവയിലെ ഒട്ടുമിക്ക പൂജാരിമാരെയും കണ്ടെങ്കിലും, ഒരു ഹിന്ദിക്കാരി കൊച്ചിന് വേണ്ടി പൂജചെയ്യാൻ വരാൻ സാധിക്കില്ല എന്ന് പൂജാരിമാർ തുറന്നു പറയുകയായിരുന്നുവെന്നും കുഞ്ഞിന് വേണ്ടി പൂജ ചെയ്ത വ്യക്തി പറയുന്നു. വേറെ ഒരു നിർവഹവുമില്ലാതെ വന്നതോടെയാണ് താൻ കർമ്മം ചെയ്തതെന്നും, ഇനിയെങ്കിലും ഈ ഒരു ഗതി ആർക്കും വരാതെ ഇരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദിക്കാരി കുട്ടിയാണെങ്കിലും മലയാളി കുട്ടിയാണെങ്കിലും അതൊരു മനുഷ്യജീവൻ അല്ലെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഒപ്പം തന്നെ അസ്ഫാക്കിനെ പോലെയുള്ളവരെ ജയിലിലിട്ട് തീറ്റിപ്പോറ്റരുതെന്ന അപേക്ഷയും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. ബീഹാർ സ്വദേശിയായ അസഫാക് കുട്ടിയുടെ വീടിനടുത്തായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. മിഠായി നൽകിയാണ് ഇയാൾ കുട്ടിയെ കൂട്ടികൊണ്ട് പോയത്. ശേഷം കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം കുട്ടിയുടെ ഡ്രസ്സ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു.