യൂസഫലിയുടെ തോളിൽ കൈവെച്ചവരെ പിടിച്ച് മാറ്റി സെക്യൂരിറ്റി ജീവനക്കാർ ; തോളിൽ കൈവെച്ചതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് യൂസഫലി

വ്യവസായ പ്രമുഖൻ എന്നതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. അതുകൊണ്ട് തന്നെ യൂസഫലിയുമായി ബന്ധപ്പെട്ട് വരാറുള്ള എല്ലാ വാർത്തകൾക്കും ഒട്ടനവധി കാണികളെയും കാണാറുണ്ട്. ഇത്രയുമധികം ജനസ്വീകാര്യതയുള്ള മറ്റൊരു വ്യവസായി കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്, എം എ യൂസഫലിയുടെ ഒരു വീഡിയോ ആണ്. തന്നെ കാത്ത് നിന്ന കുറച്ച് ചെറുപ്പക്കാർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. എന്നാൽ ചെറുപ്പക്കാർ അദ്ദേഹത്തിന്റെ തോളിൽ കൈയ്യിട്ടതോടെ യൂസഫലിയുടെ സെക്യൂരിറ്റി ജീവനക്കാർ രംഗത്തെത്തുകയും അദ്ദേഹത്തിന്റെ തോളിൽ കയ്യിടരുതെന്ന് പറഞ്ഞ് യുവാക്കളുടെ കയ്യെടുത്ത് മാറ്റുകയും ചെയ്തു.

എന്നാൽ നിമിഷനേരം കൊണ്ട് തോളിൽ കയ്യിട്ടാൽ എന്താണ് പ്രെശ്നം എന്ന് ചോദിച്ചുകൊണ്ട് യുവാക്കളുടെ കയ്യെടുത്ത് തന്റെ തോളിൽ വെക്കുകയായിരുന്നു യൂസഫലി. അദ്ദേഹത്തിനൊപ്പം വളരെയധികം സന്തോഷത്തോടെ ചിത്രങ്ങളെടുത്തതിന് ശേഷമാണു യുവാക്കൾ അവിടെ നിന്നും പോയത്. അദ്ദേഹത്തിന്റെ ഈ ഒരു രീതി വളരെയധികം സന്തോഷമാണ് ഏവരിലും ഉണ്ടാക്കിയിരിക്കുന്നത്.