മലയാളത്തിന്റെ പ്രിയ താര0 അമല പോളും ഭര്‍ത്താവ് ജഗദും തങ്ങളുടെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ താരത്തിന്റെ പുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഗര്‍ഭകാലത്ത് പ്രിയതമന് നല്കുന്ന പിന്തുണയെ കുറിച്ചാണ് അമല പോള്‍ പറയുന്നത്. നിങ്ങളെ പോലെ ഒരാളെ അര്ഹിക്കാന് തീര്‍ച്ചയായും താന്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടാകുമെന്നാണ് താരംസോഷ്യൽമീഡിയിൽ കുറിച്ചത് , ഏറെ വൈകിയും രാത്രികളില്‍ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി കുറച്ചു.
നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന ശക്തമായ വാക്കുകള്‍ എന്റെ കരുത്ത് കൂട്ടി. ഈ ഗര്‍ഭകാല യാത്രത്തില്‍ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എന്റെ ആത്മവിശ്വാസം ചോര്‍ന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളില്‍ പോലും എനിക്ക് താങ്ങായി നിങ്ങള്‍ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്നേഹവും കൂട്ടി.
നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അര്ഹിക്കാന് ഞാന്‍ ഈ ജീവിതത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എന്റെ കരുത്തിന്റെയും സ്നേഹത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് ഒരുപാട് ന ന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു,എന്നാണ് നടി കുറിച്ചത്