അപ്രതീക്ഷിത ട്വിസ്റ്റിൽ കൂടിയാണ് ഇവർ രണ്ടു പേരും അമരത്തിൽ എത്തിയത്

മമ്മൂട്ടിയുടെ മികച്ച സിനിമകളിൽ ഒന്നാണ് അമരം. മമ്മൂട്ടി അവതരിപ്പിച്ച അച്ചു എന്ന കഥാപാത്രത്തെ അത്ര വേഗമൊന്നും മലയാളികൾ മറക്കാൻ വഴിയില്ല. നിരവധി പ്രശംസകൾ ആണ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് നേടി കൊടുത്തത്.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാര ലിസ്റ്റിലേക്ക് മമ്മൂട്ടിയെ പരിഗണിച്ച് എങ്കിലും പിന്നീട് അത് മമ്മൂട്ടിയിൽ നിന്ന് നഷ്ട്ടപെടുകയായിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മുരളി, അശോകൻ, മാതു, ചിത്ര തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുകയായിരുന്നു. അരയൻ ആയ അച്ചുവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പഠിക്കാൻ മിടുക്കിയായ തന്റെ മകളെ പഠിപ്പിച്ച് ഡോക്ടർ ആക്കുക എന്നത്.

ഇതേ തുടര്ന്നുള്ള സംഭവ വികാസങ്ങൾ ആണ് കഥയിൽ പറയുന്നത്. എന്നാൽ ചിത്രത്തിലെ മികച്ച രണ്ടു കഥാപാത്രങ്ങൾ ആണ് മാധുവിനും അശോകനും ലഭിച്ചിരുന്നത്. ഇരുവരുടെയും കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രങ്ങൾ ആണ്ലഭിച്ചത് . എന്നാൽ ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാധുവിനെയും അശോകനെയും അല്ല എന്നും അപ്രതീക്ഷിതമായ ട്വിസ്റ്റിൽ കൂടിയാണ് ഇവർ രണ്ടു പേരും ഈ ചിത്രത്തിലേക് എത്തുന്നത് എന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്. ഒരു ഹിന്ദി നടിയെ ആയിരുന്നു ആദ്യം മുത്ത് എന്ന കഥപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചത്. ഇവരെ വെച്ച് കുറച്ച് ദിവസങ്ങൾ ഷൂട്ട് ചെയ്യുകയുംചെയ്തു . എന്നാൽ അവരുടെ അഭിനയം സംവിധായകൻ വിചാരിച്ചത് പോലെ ശരിയായില്ല.

ആ സമയത്ത് ആണ് മാതു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി വന്നിട്ടുണ്ട് എന്ന് അറിയുന്നത്. അങ്ങനെ ആണ് മാതുവിനെ ആ റോളിലേക്ക് വിളിക്കുന്നത്. അശോകന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം ക്ഷണിച്ചത് വൈശാലി സിനിമയിലെ നായകനെ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് ഷൂട്ടിങ്ങിന് വരാൻ കഴിയില്ല എന്ന കത്ത് അദ്ദേഹം അയച്ചതോടെ ആണ് അശോകനിലേക്ക് ആ വേഷം പോകുന്നത്. അശോകന്റെ മുടിയും ശരീരവും എല്ലാം ആ കഥാപാത്രം ചെയ്യാൻ അനുയോജ്യം ആയിരുന്നു. ചോതിച്ചവർ എല്ലാം അശോകൻ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞു. അങ്ങനെ ഇവർ രണ്ടു പേരും അവിചാരിതമായാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്.