ആ സമയത്തു ഇൻകംടാക്സ്  അടച്ച നടി താൻ മാത്രമാണ്! ചേച്ചിക്ക് ഇതിൽ ഒരു നാണവും തോന്നിയിട്ടില്ല, ഉർവശി  

80, 90 കാലഘട്ടത്തിലെ ഒരേ ഒരു ഹീറോയിൻ ആയിരുന്നു നടി ഉർവശി, തന്റെ 13 മത്തെ വയസിൽ ‘മുന്താണി മുടിച്ചി’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ താരത്തിന്…

80, 90 കാലഘട്ടത്തിലെ ഒരേ ഒരു ഹീറോയിൻ ആയിരുന്നു നടി ഉർവശി, തന്റെ 13 മത്തെ വയസിൽ ‘മുന്താണി മുടിച്ചി’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ താരത്തിന് കഴിഞ്ഞിരുന്നു, ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ചും ചേച്ചിയും നടിയുമായ കല്പനയെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. ഇപ്പോൾ  താരം അഭിനയിക്കുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ഒരിക്കലും കഥയുടെ വലിപ്പമോ,മാർക്കറ്റ് വിലയോ നോക്കിയല്ല ഇതുവരെയും സിനിമകൾ ചെയ്യ്തത്, മുന്താണി മുടിച്ചി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയ്യത്തു തനിക്കു ഇൻകം ടാക്സ് പോലും അടക്കേണ്ടി വന്നു, ആ പ്രായത്തിൽ ഇൻകം ടാക്സ് അടക്കേണ്ടി വന്ന ഒരേ ഒരു നായിക താൻ മാത്രമായിരിക്കും എന്ന് ഉർവശി പറയുന്നു..

ഒട്ടും താല്പര്യമില്ലാത്ത സമയത്തു ആയിരുന്നു താൻ അഭിനയിക്കാൻ ആദ്യം പോയത്. അന്ന് താൻ പരമാവധി സംവിധായകരെ ഇറിറ്റേറ്റെ  ചെയ്യുമായിരുന്നു. എന്തിനാണെന്നോ എന്നെ അവർ സിനിമയിൽ നിന്നും പറഞ്ഞു വിടാൻ. പക്ഷെ ഒന്നും ഫലം കണ്ടില്ല, ഏകദേശം അൻപതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷമാണ് സിനിമ പ്രൊഫഷൻ ആയി എടുത്തത്, മുൻപ് ഞാനും കല്പന ചേച്ചിയും കൂടി വിദേശത്തു പരുപാടി അവതരിപ്പിക്കാൻ പോകുമ്പോൾ അവൾക്ക് വലിയ ഇഷ്ട്ടം വീട്ടിലെ ഭക്ഷണം, അതുകൊണ്ടു വിദേശത്തും ആരോടും അവൾ ഹോംലി ഫുഡ് ചോദിക്കുമായിരുന്നു ശരിക്കും ചേച്ചിയുടെ ചോദ്യത്തിൽ ഞാൻ നാണം കെട്ടിട്ട് ഉണ്ട്,ഞാൻ ഈ കാര്യം അമ്മയോടും പരാതി ആയി പറയുമായിരുന്നു  ഉർവശി പറയുന്നു.