Categories: Film News

പണവും സമയവും നഷ്ടമാവില്ല!! ഒരു സര്‍ക്കാര്‍ ഉത്പന്നം നല്ല സിനിമ, അഭിനന്ദിച്ച് അംബികാസുതന്‍ മാങ്ങാട്

ടിവി രഞ്ജിത് സുബീഷ് സുധിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഒരു സര്‍ക്കാര്‍ ഉത്പന്നം. മാര്‍ച്ച് 8നാണ് ചിത്രം റിലീസ് ചെയ്തത്. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഭാരതം വെട്ടിയാണ് ചിത്രം സെന്‍സര്‍ ചെയ്ത് തിയ്യേറ്ററിലെത്തിയത്.

ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്. കാസര്‍കോടിന്റെ ഭാഷയും നാടിന്റെയും സൗന്ദര്യം നിറയുന്ന നല്ല സിനിമയാണ് ഒരു സര്‍ക്കാര്‍ ഉത്പന്നമെന്ന് അംബികാസുതന്‍ പറയുന്നു.

ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് പോസ്റ്റ് ഇടുന്നത്. ഒരു സര്‍ക്കാര്‍ ഉല്പന്നം എന്ന സിനിമ
അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാന്‍ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകള്‍ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാല്‍ സമയം പോയതറിഞ്ഞില്ല. നര്‍മ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപര്‍ശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികള്‍ക്കിടയില്‍ ആഖ്യാനിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

കാസര്‍കോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു.

പിന്നെ നിസാം റാവുത്തര്‍. ഈ സിനിമയുടെ കഥയും തിരക്കഥയും. താന്‍ പ്രാണന്‍ നല്‍കി ഉണ്ടാക്കിയ സിനിമ കാണാന്‍ പ്രിയ കൂട്ടുകാരന്‍ കാത്തു നില്‍ക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു…

സിനിമ കണ്ട് ജനങ്ങള്‍ കയ്യടിക്കുമ്പോള്‍ അത് കാണാനും കേള്‍ക്കാനും നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍. ഓര്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്തത് ടിവി രഞ്ജിത്ത് ആണ്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിസാം റാവുത്തര്‍ ആണ് തിരക്കഥ ഒരുക്കിയത്.

Anu