Film News

റോബിനുമായി വേര്‍പിരിഞ്ഞോ? മറുപടിയുമായി ആരതി

ബിഗ് ബോസ് സീസണ്‍ 4 താരമായെത്തി ശ്രദ്ധേയനായ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലൂടെ വൈറല്‍ താരമായതോടെ വന്‍ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അങ്ങനെയാണ് റോബിന്‍ തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത്. നടിയും ബിസിനസുകാരിയുമായ ആരതി പൊടിയാണ് റോബിന്റെ ആരാധികയായെത്തി ജീവിതത്തിലേക്കും ഇടം പിടിച്ചത്. ഇരുവരുടെയും വിവാഹനിശ്ചയമെല്ലാം വന്‍ ആഘോഷമായിരുന്നു.

ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. അതിനിടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരും സന്തോഷവാര്‍ത്തകളിലാണ് സാധാരണ നിറയാറുള്ളത്. ഇപ്പോഴിതാ സങ്കടകരമായ വാര്‍ത്തകളിലാണ് ഇരുവരും നിറയുന്നത്. റോബിനും ആരതിയും വേര്‍പിരിഞ്ഞെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ആരതി പൊടി റോബിനെ അണ്‍ഫോളോ ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
ആരതി പൊടിയുടേത് എന്ന തരത്തിലുള്ള ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് റിപ്പോര്‍ട്ടുകള്‍ക്കാധാരാമായി പ്രചരിക്കുന്നത്. ഇത് ആരതിയുടേത് ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെയാണ് റോബിനും ആരതിയും പിരിയുന്നുവെന്ന പ്രചാരണം നടക്കുന്നത്. അതേസമയം നിരവധി പേരാണ് വാര്‍ത്തയില്‍ സത്യം അന്വേഷിക്കുന്നത്.

ആരതി പൊടി തന്നെ നേരിട്ട് മറുപടിയുമായി എത്തിയിരിക്കുകയാണ്. റോബിനും പൊടിയും ബ്രേക്കപ്പ് ആയെന്ന് കേള്‍ക്കുന്നു ശരിയാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് ‘നോ’ എന്ന് ആരതി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ കമന്റ് ആരതി പൊടി ഡിലീറ്റ് ചെയ്തുവെന്നും പറയുന്നുണ്ട്. ഗോസിപ്പില്‍ ഇരുവരും തന്നെ മറുപടിയുമായി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വിവാഹം ജൂണിലാണെന്ന് അടുത്തിടെ റോബിനും ആരതിയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Anu B