‘ആ ഒരു ദിവസം എനിക്ക് മാധ്യമങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ളത് 100ലധികം കോളുകളാണ്’- അമൃതയുടെ വെളിപ്പെടുത്തല്‍

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍…

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. ഇപ്പോഴിതാ അമൃത ജോഷ് ടോക്ക്‌സ് വീഡിയോയാണ് വൈറലാകുന്നത്.

‘സംഗീതത്തിന് വേണ്ടി 12ാം ക്ലാസില്‍ താന്‍ പഠനം നിര്‍ത്തുകയായിരുന്നുവെന്ന് അമൃത പറയുന്നു. സ്വപ്‌നജീവിതം എന്ന് വിചാരിച്ചിരുന്നത് ഒരു ദു:സ്വപ്‌നമായിരുന്നുവെന്ന് മനസിലാക്കിയതോടെ ആരോടും ഒന്നും പറയാനാകാതെ കരഞ്ഞു തീര്‍ത്തിട്ടുണ്ട്. എന്തിന് വേണ്ടിയാണോ പഠനം വിട്ടത്, ആ നിമിഷത്തെ കുറിച്ച് തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ ആ സ്വപ്‌ന ജീവിതം ഉപേക്ഷിച്ചത്. ആ പാലസ് വിട്ട് ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നത് ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസുള്ള മകളുമായിരുന്നു.

അന്നത്തെ ആ ഒരു ദിവസം എനിക്ക് മാധ്യമങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ളത് 100ലധികം കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു, മിണ്ടാതിരുന്നപ്പോള്‍ എല്ലാവരും പറഞ്ഞത്, അമൃത സുരേഷ്- അവളെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്നായിരുന്നു. ഞാന്‍ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു അവള് ഭയങ്കര അഹങ്കാരിയാണെന്ന്. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ആ ഒരു സമയത്ത് തന്നെ സഹായിച്ചത് തന്റെ വീട്ടുകാര്‍ തന്നെയാണ്. പത്ത് വര്‍ഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അങ്ങനെയല്ല. ഞാന്‍ ശക്തയായ സ്ത്രീയാണ്.- അമൃത പറയുന്നു.

വിവാഹമോചനത്തിന് ശേഷം അമൃത പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി. സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്. ഇതിനിടയില്‍ ഫോര്‍വോര്‍ഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ വൈറലാകാറുണ്ട്.