ഈ പറയുന്നവരോട് ഒക്കെ എനിക്ക് ഒന്നേ പറയാനുള്ളു

നിരവധി ആരാധകർ ഉള്ള താരമാണ് അമൃത സുരേഷ്. ആരാധകരുടെ അത്ര തന്നെ വിമർശകരും താരത്തിന് ഉണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരുപാടിയിൽ കൂടിയാണ് താരം ആരാധകർക്ക് മുന്നിൽ എത്തുന്നത്. അവിടെ വെച്ച് അമൃതയെ കണ്ടു ഇഷ്ട്ടപ്പെട്ട ബാല വിവാഹം ആലോചിച്ച് അമൃതയുടെ വീട്ടിൽ എത്തുകയും ഇരുവരും വിവാഹിതർ ആകുകയും ചെയ്യുകയിരുന്നു. എന്നാൽ ഇരുവർക്കും ഒരു പെണ്കുഞ്ഞു കൂടി ജനിച്ചതോടെ അധികം വൈകാതെ തന്നെ ഇവർ വേര്പിരിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ബാല പേര് എടുത്ത് പറയാതെ തന്നെ പല കാര്യങ്ങളും പറഞ്ഞിരുന്നു. ഇതൊക്കെ അമൃതയ്ക്ക് കൂടുതൽ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു.

എന്നാൽ ബാലയുടെ പിരിഞ്ഞ അമൃത വിവാഹം കഴിച്ചത് ഗോപി സുന്ദറിനെ ആയിരുന്നു. വിവാഹ മോചനം നേടുന്നതിന് മുൻപ് അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെദറിൽ ആയിരുന്നു ഗോപി സുന്ദർ. ഇതിനെതിരെ താരത്തിന് വിമർശനങ്ങൾ ലഭിച്ച് കൊണ്ടിരുന്ന സമയത്ത് ആണ് താരം അഭയയുമായി പിണങ്ങുന്നതും അമൃതയെ വിവാഹം കഴിക്കുന്നതും. അതോടെ ഇരുവർക്കും എതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്. ഇരുവരും പിരിഞ്ഞു എന്ന് അടുത്തിടെ വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

എന്നാൽ അതൊക്കെ വ്യാജമാണെന്ന് താരങ്ങൾ തന്നെ തെളിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമൃതയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു ആരോപണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അമൃത. പലരും പറയുന്ന ഒരു കാര്യം ആണ് താൻ സൗന്ദര്യം കൂട്ടാൻ വേണ്ടി മൂക്കിന് ആകൃതിയിൽ മാറ്റം വരുത്തി എന്നും താൻ ശസ്ത്രക്രീയ നടത്തി എന്നുമൊക്കെ. കുറച്ച് നാളുകൾ ആയി ഉള്ള ആളുകളുടെ ഒരു സംശയം ആണ് ഇത്. എന്നാൽ ഞാൻ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ഒന്നും തന്റെ മൂക്കിലോ മുഖത്തോ ചെയ്തിട്ടില്ല എന്നും ആളുകൾ പറയുന്നതിൽ യാതൊരു സത്യവുമില്ല എന്നുമാണ് അമൃത പറയുന്നത്.

Devika Rahul