ആളുകളുടെ ആകാംഷയെ ഞാൻ ബഹുമാനിക്കുന്നു

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതർ ആണ്. ബിഗ് ബോസ്സിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. അത് കൊണ്ട് തന്നെ ഇവരുടെ ജീവിതം തുടങ്ങുന്നത് തന്നെ ആരാധകരുടെ മുന്നിൽ കൂടി ആയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ പിടിച്ച് നിൽക്കാനുള്ള നാടകം മാത്രമാണ് ഇരുവരും നടത്തുന്നത് എന്ന് വിശ്വസിച്ച പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടാണ് ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിനു ശേഷമുള്ള ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നത്. തൊട്ടു പിന്നാലെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്യുകയായിരുന്നു.

തങ്ങളുടെ ജീവിതത്തിലെ വിശേഷ വാർത്തകൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുമുണ്ട്. തങ്ങളുടെ കുഞ്ഞു നിലയെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം താരങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞു മൂന്നു വര്ഷം തികഞ്ഞിരിക്കുന്ന വേളയിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് പേര്ളിയും ശ്രീനിഷും. താൻ ഇപ്പോൾ മൂന്ന് മാസം ഗർഭിണി ആണെന്ന് പേർളി തന്നെ തുറന്നുപറഞ്ഞിരുന്നു . ഇപ്പോഴിതാ അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ നടത്തിയ ക്യൂ ആൻഡ് എ സെക്ഷനിൽ താരത്തിനോടു ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു പേർളി നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുടെ ഇടയിൽ വളരെ പെട്ടന്ന് തന്നെ ചർച്ച ആകാറുണ്ട്. ഇത്തരത്തിൽ തനിക് ജീവിതത്തിൽ പ്രൈവസി ഇല്ല എന്ന് തോന്നിയിട്ടുണ്ടോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്. അതിനു പേർളി പറഞ്ഞ മറുപടി ഇങ്ങനെ ആണ്, സത്യം പറഞ്ഞാൽ പ്രൈവസി ഇല്ലാത്ത ഈ ജീവിതം ഞാൻ തന്നെ തിരഞ്ഞെടുത്തത് ആണ്. ആളുകൾക്ക് തന്റെ കാര്യങ്ങൾ അറിയാനുള്ള ആ ഒരു ഉൽഘണ്ഠയെ ഞാൻ മാനിക്കുന്നു എന്നും എനിക്ക് അതൊരു പ്രശ്നമായി ഇത് വരെ തോന്നിയിട്ടില്ല എന്നുമാണ്. ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്ക് ആണ് പേർളി മറുപടിയുമായി എത്തിയത്. ചോദ്യങ്ങൾക്ക് എല്ലാം താരം സത്യസന്ധമായി തന്നെ മറുപടി നൽകിയിരുന്നു.

Devika Rahul