എനിക്ക് ഗ്രാമം പറ്റില്ല, സിറ്റിയിൽ തന്നെ വീട് സ്വന്തമാക്കണം, അമൃത സുരേഷ്

തന്റെ സ്വപ്ന  ഭവനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. വർഷങ്ങൾ കൊണ്ടുള്ള തന്റെ  ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നും അമൃത പറഞ്ഞു. ഞങ്ങൾ ജനിച്ച് വളർന്ന വീടിന്റെ പേര് അമൃതവർഷിണി എന്നാണ്. എന്റെ കുട്ടിക്കാല ഓർമ്മകൾ എല്ലാം അവിടെയാണ്.  എന്തോ ഒരു ദൈവീകത്വം ഉള്ള വീട് ആയിരുന്നു അത്. ഞങ്ങളുടെ  വീടിന്റെ അടുത്തുകൂടി  പോകുമ്പോൾ എപ്പോഴും സംഗീതം കേൾക്കാമായിരുന്നു. അച്ഛൻ ഫ്ലൂട്ട് പ്രാക്ടീസ് ചെയ്യുന്നത് കേട്ടാണ് ഞാൻ എന്നും രാവിലെ ഉണർന്നിരുന്നത്. എന്റെ സംഗീത ജീവിതം തുടങ്ങുന്നതും ആ വീട്ടിൽ നിന്ന് ആണ്. ഇന്നും വീടെന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് അമൃത വര്ഷിണി ആണ്. സ്റ്റാർ സിംഗറിലേക്ക് വന്നതിന് ശേഷമാണ് ഞങ്ങൾ അമൃത വർഷിണിയിൽ നിന്ന് മാറിയത്.

ജീവിതം പിന്നെ മാറി മറിയുകയായിരുന്നു. പ്രോഗ്രാമുകൾക്ക് പോയി വരാനുള്ള എളുപ്പത്തിന് ഞങ്ങൾ വൈറ്റിലയിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറി. അതിനു ശേഷം അച്ഛൻ ഒരു വീട് കണ്ടു ഇഷ്ടപ്പെട്ടിരുന്നു. ഒരുപാട് പറമ്പ് ഉള്ള വീട് അച്ഛന് വലിയ ഇഷ്ട്ടമായിരുന്നു. അങ്ങനെ ഒരു വീട് ഞങ്ങൾ കണ്ടു. അത് വാങ്ങിക്കാൻ വേണ്ടി അഡ്വാൻസും നൽകി. എന്നാൽ അതിന്റെ രെജിസ്ട്രേഷൻ നീണ്ടു പോയി. അങ്ങനെ ആ വീട്ടിൽ തന്നെ വാടകയ്ക്ക് താമസിച്ച് പണം കുറേശെ കൊടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഞങ്ങൾ താമസിക്കുന്ന വീട് തന്നെ സ്വന്തമാക്കാൻ പോകുകയാണ് ഞങ്ങൾ ഇപ്പോൾ. അച്ഛന് ഏറെ ഇഷ്ട്ടമായിരുന്നു ആ വീട്. അത് കൊണ്ടാണ് ആ വീട് തന്നെ സ്വന്തമാക്കണം എന്ന ആഗ്രഹം വന്നത്.

എനിക്ക് ഒരു വീട് സ്വന്തമായി വേണം എന്ന് ആഗ്രഹം ഉണ്ട്. ഗ്രാമം ഒന്നും എനിക്ക് പറ്റില്ല. ഹരിതാഭവും പച്ചപ്പും ഒക്കെ കുറച്ഛ് കുറഞ്ഞാലും കുഴപ്പമില്ല. സിറ്റിയിൽ നിന്നും അധികം ദൂരമില്ലാത്ത ഒരു സ്ഥലത്ത് ആയിരിക്കണം വീട്. ഫ്‌ളാറ്റിനേക്കാളും എനിക്കിഷ്ട്ടം വീടാണ്. വലിയ ഒരു പൂജാമുറി ആ വീട്ടിൽ വേണം. ആ വീട്ടിലേക്ക് അമൃതാനന്ദമയി അമ്മയെ കൊണ്ട് വരണം എന്നൊക്കെയാണ് തന്റെ ആഗ്രഹം എന്നും അമൃത സുരേഷ് പറഞ്ഞു. ആ വീടിനും അമൃത വർഷിണി എന്ന് തന്നെയാകും താൻ പേരിടുന്നത് എന്നും ആ വീടുമായി തനിക്ക് അത്രയേറെ ആത്മബന്ധം ഉണ്ടെന്നും ഇപ്പോൾ അത് ഒരു ഓൾഡ് ഏജ് ഹോമിന് വിട്ട് കൊടുത്തിരിക്കുകകയാണ് എന്നുമാണ് താരം പറഞ്ഞത്.

Devika Rahul