Film News

ലാലേട്ടന്റെയും ശോഭനയുടെയും മകളായി എത്തുന്നത് ഇൻസ്റ്റ സൂപ്പർ സ്റ്റാർ! എൽ 360 പുതിയ അപ്ഡേറ്റ്

വീണ്ടും ഒരു സാധാരണക്കാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L 360. ഒപ്പം
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇവരുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ താരമായ അമൃത വർഷിണി.

ഏറെ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് നിരവധി ഫോളോവേർസ് ഉണ്ട്. ചിത്രത്തിൽ അമൃതയുടെ സീനുകൾ ചിത്രീകരണം ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ കണ്ടെന്റ് ക്രീയേറ്റർ ആയ അമൃത വർഷിണി വിദ്യാത്ഥിയാണ്.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. ചിത്രത്തിന് നിലവിൽ പേരിട്ടിട്ടില്ല. ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

Ajay Soni