അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു!!! ബൈ സെക്ഷ്വാലിറ്റി പ്രകൃതി വിരുദ്ധമാണെന്നായിരുന്നു വിചാരം- അനഘ രവി

മെഗാതാരം മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം കാതല്‍ ദി കോര്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ പോസ്റ്റീവ് റിവ്യൂസാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. മുഖ്യധാരാ സിനിമ…

മെഗാതാരം മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം കാതല്‍ ദി കോര്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ പോസ്റ്റീവ് റിവ്യൂസാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. മുഖ്യധാരാ സിനിമ ഇതുവരെ തുറന്നുകാട്ടാത്ത വിഷയമാണ് കാതല്‍ മുന്നോട്ടു വയ്ക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി ചിത്രത്തില്‍ അഭിനയിച്ചത് ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയായ അനഘ രവിയാണ്. ഇപ്പോഴിതാ അനഘ രവിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ തന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്തിയിട്ടുണ്ട് അനഘ. താന്‍ ബൈസെക്ഷ്വലാണെന്ന് അനഘ മുന്‍പെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കാതലിനൊപ്പം അനഘയുടെ വാക്കുകളും ശ്രദ്ധേയമാകുകയാണ്.

തന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും ഇല്ല. കാരണം അത് എന്റെ മാത്രം കാര്യമാണ്. ഞാന്‍ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല. സ്‌ട്രൈറ്റ് ആയിട്ടുള്ള ആളുകള്‍ അങ്ങനെയാണ്പറഞ്ഞ, ു നടക്കില്ലല്ലോ. എന്റെ ലക്ഷ്യം അതിനെ കുറിച്ച് അറിയാത്ത ആളുകള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നെന്ന് അനഘ പറയുന്നു.

തന്റെ അച്ഛനും അമ്മയ്ക്കും അറിയാത്ത കാര്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ആദ്യമായി എന്റെ സെക്ഷ്വാലിറ്റി പ്രകൃതി വിരുദ്ധമാണെന്ന് രീതിയിലായിരുന്നു അവര്‍ പ്രതികരിച്ചത്. രണ്ടുമൂന്ന് വര്‍ഷം എടുത്തിട്ടാണ് അത് അങ്ങനെയല്ല എന്ന് ഞാന്‍ ബോധ്യപ്പെടുത്തി എടുത്തത്.

അവര്‍ക്ക് ആക്‌സെപ്റ്റ് ചെയ്യണമെങ്കില്‍ സ്വാഭാവികമായിട്ടും സമയമെടുക്കും. ഇത്രയും കാലം വളര്‍ന്ന അറിവുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ എന്തായാലും സമയം വേണം. അതൊരിക്കലും പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവില്ല.

ഇപ്പോള്‍ അച്ഛനും അമ്മയും കാതല്‍ സിനിമ കണ്ടിട്ട് അത് ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റാത്ത ആളുകളോട് പറയുന്നത്, എന്താല്ലേ സിമ്പിളായി ചിന്തിച്ചാല്‍ അത് സ്‌നേഹമല്ലേ എന്നാണ്. അമ്മ അങ്ങനെ പറഞ്ഞ് എന്റെ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുകയാണെന്ന് അനഘ പറയുന്നു. കാതലില്‍ ഫെമി മാത്യു എന്ന കഥാപാത്രമായിട്ടാണ് അനഘ അഭിനയിച്ചത്. ചിത്രത്തില്‍ അനഘ രവിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.