‘സീരിയസ് വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമൂടില്‍ പ്രതിഫലിക്കുന്ന കൃത്രിമത്വം റോയ്‌യിലും പ്രകടമായിരുന്നു’

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി…

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ‘റോയ്’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പാകമാവുന്നതിനു മുന്‍പ് വിളമ്പി…. സീരിയസ് വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമൂടില്‍ പ്രതിഫലിക്കുന്ന കൃത്തിമത്വം റോയ് യിലും പ്രകടമായിരുന്നു’വെന്ന് അനസ് കടലുണ്ടിയുടെ പോസ്റ്റില്‍ പറയുന്നു.

Ott യിലൂടെ റിലീസ് ചെയ്തത് കൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാന്‍ സംവിധായകന്‍ ഉള്‍പ്പടെ ഉള്ള അണിയറ പ്രവര്‍ത്തകര്‍ സിനിമ ഗ്രൂപുകളില്‍ വരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കും എന്ന് പോസ്റ്റ് കണ്ടിരുന്നു വായിക്കും എന്ന പ്രതീക്ഷതയോടെ. റോയ് പൂര്‍ണ്ണമായും പാകമായാല്‍ രുചിയുള്ള വിഭവമായേക്കാവുന്ന ഒന്നായിരുന്നു എന്തോ പാകമാവുന്നതിനു മുന്‍പ് വിളമ്പി…. സീരിയസ് വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമൂടില്‍ പ്രതിഫലിക്കുന്ന കൃത്തിമത്വം റോയ് യിലും പ്രകടമായിരുന്നു… ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പുതിയ പ്രമേയം വ്യത്യസ്തമായി അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം തിരകഥയിലെ അലസത കെട്ടുറപ്പില്ലായ്മ പല സ്ഥലങ്ങളിലും സിനിമയുടെ സൗന്ദര്യം നഷ്ടപ്പെടുത്തി…. ക്ലിയര്‍ ആയി സംസാരിക്കുന്ന ഷെയിം ടോം ചാക്കോയും.. നായിക യും ആസിഫ് എന്ന പോലിസ് ഓഫീസറും നന്നായി അഭിനയിച്ചു… 2 പാട്ടും വരികള്‍ ഉള്‍പ്പടെ മനോഹരമായപ്പോള്‍ പല ത്രില്ലെര്‍ സിനിമകളിലും കേട്ട് പഴകിയ ബിജിഎം
സിനിമ യെ മോശമായി ബാധിച്ചു… Dop ഷോട്ടുകളില്‍ ദാരിദ്ര്യം കാണിക്കാതെ മികച്ചതാക്കാന്‍ ശ്രമിച്ചു… സുനില്‍ ഇബ്രാഹിം തന്റെ കഴിഞ്ഞ സിനിമകളില്‍ കാണിച്ച മാജിക് റോയ് യില്‍ കാണിച്ചില്ല എന്ന സങ്കടവും പങ്ക് വെക്കുന്നു….. അഭിപ്രായം വ്യക്തിപരമാണ് സിനിമ പലരും പല രീതിയില്‍ ആണ് നോക്കി കാണുന്നത് എനിക്ക് ആവറേജ് അനുഭവം റോയ് സമ്മാനിച്ചു… സമയം നഷ്ടമാവില്ല എല്ലാവരും കാണാന്‍ ശ്രമിക്കുകയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോക്ടര്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്സ് ജെയ്സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്‍, വിനയ് സെബാസ്റ്റ്യന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുണ്‍ വര്‍മ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യണ്‍ പരമേശ്വരന്‍, ബബിത്, ലക്ഷ്മി തുടങ്ങിയവരാണ് മറ്റു ചിത്രത്തിലെ താരങ്ങള്‍.