ഏത് തരത്തിലുമുള്ള സെക്സ് താല്പര്യം ഉള്ളവരെയും ബഹുമാനിക്കണം, അംഗീകരിക്കണം ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ട്രാൻസ്‌ജെൻഡർ യുവതികളായ ശ്രുതി സിത്താരയും ദയഗായത്രിയും വിവാഹിതർ ആകാൻ പോകുന്നു എന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു എന്നാൽ ഈ വെളിപ്പെടുത്തലിനിടയിൽ നിരവധി വിമർശനങ്ങൾ ആണ് ഉണ്ടായത് ഇതിനെതിരെയാണ് ഇപ്പോൾ ആൻസി വിഷ്ണു രംഗത്ത് വന്നിരിക്കുന്നത്.

ശ്രുതിയും ദയയും പരസ്പരം പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നു, അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. ഇതിൽ എന്താണ് നമ്മുടെ സദാചാരബോധത്തെ ഇളക്കുന്നത് എന്നോ, അവർ രണ്ടും സ്ത്രീകളാണ്, ട്രാൻസ് സ്ത്രീകളാണ് എന്നതാണ് നമുക്ക് ദഹിക്കാത്തത്, ദഹിക്കണം, ഏത് തരത്തിലുമുള്ള sexual താല്പര്യം ഉള്ളവരെയും ബഹുമാനിക്കണം, അംഗീകരിക്കണം. ആണും പെണ്ണും മാത്രമല്ല പ്രണയത്തിനുള്ളിലാകുന്നത് ,പ്രണയം അങ്ങനെ ചെറിയ ഒരു സ്പേസിലേക്ക് ചുരുക്കി കളയുവാനും കഴിയില്ല , പ്രണയത്തിന് sex നെ ക്കാൾ അപ്പുറമൊരു വലിയ ആകാശം ഉണ്ട്, അവിടെ അംഗീകരിക്കലും, ചേർത്ത് നിർത്തലും,സ്നേഹവും ബഹുമാനവും ഉണ്ട്. ഗേ വിവാഹങ്ങളോ, lesbian വിവാഹങ്ങളോ ഉണ്ടാകുമ്പോൾ നിങ്ങളിൽ ആരാ പെണ്ണ് ആരാ ആണ് എന്ന് ചോദിക്കുന്ന, ചിന്തിക്കുന്ന നമ്മുടെ മനസ് ആണ് വ്രണപെട്ടിരിക്കുന്നത്, പുരുഷന്മാർക്കിടയിലും സ്ത്രീകൾക്കിടയിലും ട്രാൻസ് മനുഷ്യർക്കിടയിലും മനോഹരമായ sex ഉം, പ്രണയവും സംഭവിക്കും എന്ന് നമ്മൾ എന്തെ ഇനിയും മാറി ചിന്തിക്കുന്നില്ല. ശ്രുതിയും ദയയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ, അവരുടെ സോഷ്യൽ മീഡിയയിൽ കണ്ട കമന്റ് ആണ് അപ്പോൾ മറ്റേ പ്രണയം ഉപേക്ഷിച്ചോ എന്ന്.

അതൊക്കെ അവരുടെ മാത്രം പ്രൈവസി അല്ലെ, പ്രണയം എല്ലാകാലവും ഒരാളുടെ തിരഞ്ഞെടുപ്പ് അല്ലെ, സ്വീകരിക്കുവാനും തിരസ്‌ക്കരിക്കുവാനും, break up പറയുവാനും, living റിലേഷനിൽ ആകുവാനും പ്രണയത്തിൽ സ്വാതന്ത്ര്യമുണ്ട്… രണ്ട് മനുഷ്യർക്കിടയിൽ പ്രണയം ഉണ്ടാകുമ്പോൾ അവർ ഒരുമിച്ച് ജീവിക്കുന്നു, ഇനി മുന്നോട്ട് പറ്റില്ല എന്ന അവസരത്തിൽ break up പറയുന്നു, ഈ സ്വാതന്ത്ര്യം തന്നെയല്ലേ പ്രണയത്തിന്റെ ഭംഗി…… രണ്ട് മനുഷ്യർക്കിടയിൽ പ്രണയവും സ്നേഹവും വിശ്വാസവും ബഹുമാനവും ഉണ്ടെങ്കിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ, പറ്റില്ലെന്ന് തോന്നുമ്പോൾ നല്ല മനുഷ്യർ ആയി പിരിയട്ടെ, പ്രണയം അങ്ങനെ ആകാശത്തോളം വിശാലമാകട്ടെ.

Previous articleകെ.ജി.എഫിലെ ഫ്യൂഡലിസവും ക്യാപിറ്റലിസവും..! ശ്രദ്ധേയമായ കുറിപ്പ്
Next article‘മലയാളി പ്രേക്ഷകര്‍ ഒരു തവണയെങ്കിലും കാണണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നു..’