എല്ലാവരും പറയുന്നത് ഞാൻ നയൻതാരയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നാണ്

നിരവധി ആരാധകർ ഉള്ള താരമാണ് അനിഖ സുരേന്ദ്രൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴിലേക്കും ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അജിത്തിന്റെ മകളായി രണ്ടു ചിത്രങ്ങളിൽ ആണ് അനിഖഅഭിനയിച്ചത് . ആ രണ്ടു ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയത് കൊണ്ട് തന്നെ അനിഖയ്ക്ക് തമിഴ് നാട്ടിലും ആരാധകർ ഏറെയാണ്. എന്നാൽ ബാലതാരത്തിൽ നിന്ന് ഇന്ന് നായികയായി മലയാള സിനിമയിൽ ചുവടു വെച്ചിരിക്കുകയുമാണ് അനിഖ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും താരത്തിന് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള വിമർശനങ്ങളിൽ ഒന്നും താരം പ്രതിചിരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ താരത്തിനോട് ചോദിച്ച ചോദ്യവും അതിന് അനിഖ നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രണയമുണ്ടോ എന്നാണ് അവതാരിക താരത്തിനോട് ചോദിച്ച ചോദ്യം.

അതിന് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് കുറെ ഗേ ഫ്രണ്ട്സ് ഉണ്ട്. അവരിൽ പലരും എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ അതിൽ ഒന്നും പ്രതികരിച്ചിട്ടില്ല. അവർ പറഞ്ഞിട്ട് പോകുകയും ചെയ്യും. ഞാൻ ഇപ്പോഴും സിംഗിൾ ആണെന്നും കമ്മിറ്റ്മെന്റ്സ് ഒന്നും തനിക്ക് ഇല്ല എന്നുമാണ് അനിഖ പറയുന്നത്. മാത്രവുമല്ല, ഞാൻ നയൻതാരയെ അനുകരിക്കുകയാണ് എന്ന് പലരും പറഞ്ഞു. എന്നാൽ അത് എങ്ങെനയാണെന്നു എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ശബ്‌ദം കൊണ്ട് ആണെങ്കിൽ അത് ജന്മനാ അങ്ങനെ ആണ്. അതിൽ ഞാൻ എന്ത് ചെയ്യാനാണ്, അത് മാത്രമല്ല നയൻസിന്റെ ഹെയർ സ്റ്റൈലും ഞാൻ ഇമിറ്റേറ്റ് ചെയ്യുന്നു എന്നാണ് മറ്റു ചിലർ പറയുന്നത്. ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ പല ഹിർസ്‌റ്റൈലുകൾ നമുക്ക് പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ അതും പരീക്ഷിച്ചിട്ടുണ്ടാവാം എന്നും അനിഖ പറയുന്നു.

Devika Rahul