‘ചുമ്മാ അല്ല ഈ പടം ഒന്നും ഒരു ചാനലും വാങ്ങാത്തത്…അവസാന 10 മിനിറ്റ് എടുക്കും ഇവന്മാരുടെ വട്ട് മനസ്സിലാക്കാന്‍..’

ഒടിടിയില്‍ കാണാന്‍ ഏറെ നാളായി ഏവരും കാത്തിരുന്ന സിനിമയായിരുന്നു’കുടുക്ക് 2025′. പറഞ്ഞ പ്രമേയം കൊണ്ട് തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ വന്‍ ഡിമാന്റ് ലഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സൈന പ്ലേയ്ക്ക് ആണ്…

kudukku 2025

ഒടിടിയില്‍ കാണാന്‍ ഏറെ നാളായി ഏവരും കാത്തിരുന്ന സിനിമയായിരുന്നു’കുടുക്ക് 2025′. പറഞ്ഞ പ്രമേയം കൊണ്ട് തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ വന്‍ ഡിമാന്റ് ലഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സൈന പ്ലേയ്ക്ക് ആണ് കുടുക്കിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. ചിത്രം നവംബര്‍ 24നാണ് സൈനയില്‍ എത്തിയത്. 2022 ഓഗസ്റ്റില്‍ ആണ് ചിത്രം തിയറ്ററില്‍ എത്തിയത്. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലാഹരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും ബിലാഹരിയുടേത് ആയിരുന്നു. 2025 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചുമ്മാ അല്ല ഈ പടം ഒന്നും ഒരു ചാനലും വാങ്ങാത്തത്…അവസാന 10 മിനിറ്റ് എടുക്കും ഇവന്മാരുടെ വട്ട് മനസ്സിലാക്കാന്‍ എന്നാണ് അനില്‍ കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ഈ വര്‍ഷം കാണുന്ന 19th ചിത്രം….
കുടുക്ക്…
പടം ഇറങ്ങിയപ്പോള്‍ തിയറ്ററില്‍ പോയി കുടുക്കില്‍ പെടാത്തത് എത്രയോ നന്നായി…????
ചുമ്മാ അല്ല ഈ പടം ഒന്നും ഒരു ചാനലും വാങ്ങാത്തത്…??
ഒരു ജിപിഎസ് WATCH കുറെ മണ്ടത്തരങ്ങളും. ????
ഒരുത്തന്‍ ഭാര്യ യെ സംശയിക്കുന്നു… കൊല്ലുന്നു…
വേറെ ഒരുത്തി ആണെങ്കില്‍ എനിക്ക് ഒടുക്കത്തെ ദുരൂഹത ആണ് എന്ന് കാണിക്കാന്‍ വേണ്ടി എന്തോ കളി കളിക്കുന്നു…??
2 മണിക്കൂറില്‍ അവസാന 10 മിനിറ്റ് എടുക്കും ഇവന്മാരുടെ വട്ട് മനസ്സിലാക്കാന്‍..
അതില്‍ ഞാന്‍ എന്തോ സംഭവം ആണെന്ന് കരുതി നടക്കുന്ന അജു വര്‍ഗ്ഗീസ് കഥാപാത്രവും…??
വേണം എങ്കില്‍ കാണാം….