Film News

‘പെർഫോമൻസിൽ അത്യുഗ്രൻ ഔട്ട്പുട്ട് നൽകുന്ന നിവിൻ പോളിക്ക് വേണ്ടി വർഷങ്ങൾക്കുശേഷം നിർബന്ധമായും കണ്ടിരിക്കണം’

വിനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പെർഫോമൻസിൽ അത്യുഗ്രൻ ഔട്ട്പുട്ട് നൽകുന്ന നിവിൻ പോളിക്ക് വേണ്ടി വർഷങ്ങൾക്കുശേഷം നിർബന്ധമായും കണ്ടിരിക്കണമെന്നാണ് അനിരുദ്ധ് വസു പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

നിവിൻ പോളിയുടെ അഴിഞ്ഞാട്ടം അഥവാ വർഷങ്ങൾക്ക് ശേഷം.
ഇന്നലെ വളരെ പ്രതീക്ഷയോടെ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം കണ്ടു… മുകളിൽ കൊടുത്ത രണ്ടുപേരുകളെക്കാൾ എന്നെ ആകർഷിച്ചതും പ്രതീക്ഷ നൽകിയതും വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ എന്ന പേരിലാണ്…
മലർവാടി മുതൽ ഹൃദയം വരെയുള്ള വിനീത് ശ്രീനിവാസൻ ഡയറക്ഷൻ ഫിലിമോഗ്രഫി എന്നിലെ സിനിമാ പ്രേക്ഷകന് അത്രമേൽ പ്രിയപ്പെട്ടതാണ്… ഓൺലൈൻ സ്ട്രീമിങ്ങോ ടെലിവിഷൻ ടെലികാസ്റ്റിംങ്ങോ കാത്തിരിക്കാതെ തീയറ്ററിൽ മാത്രം സിനിമ കാണാറുള്ള എന്നിലെ ആ പ്രേക്ഷകനെ വിനീത് ശ്രീനിവാസൻ എപ്പോഴും തൃപ്തിപ്പെടുത്താറുണ്ട്..
ക്രിഞ്ച് തിരയാൻ വേണ്ടി കാണുന്നവർക്ക് വിനീത് ശ്രീനിവാസൻ സിനിമകളിൽ ആവോളം അതുണ്ടെന്ന് കേൾക്കാറുണ്ട്, പക്ഷേ എനിക്ക് അങ്ങനെ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല… വർഷങ്ങൾക്കുശേഷം എന്ന സിനിമയും ആ ഗണത്തിൽ പെടും… അല്ലെങ്കിൽ വർഷങ്ങൾക്കുശേഷം ഒരു ഔട്ട് ആൻഡ് ഔട്ട് വിനീത് ശ്രീനിവാസൻ സിനിമ തന്നെയാണ്… പക്ഷേ പടം ഒന്നാകെ കയറി കൊളുത്തുന്നതും കൊണ്ടുപോകുന്നതും രണ്ടാം പകുതിയിൽ വന്ന മറ്റൊരു മുതലാണ്… നിവിൻ പോളിയുടെ നിതിൻ മോളി.
എവിടെയോ മങ്ങിപ്പോയ തൻറെ സ്റ്റാർഡവും കോമിക് ടൈമിംഗ് പെർഫോമൻസും അതിഭീകരമാംവിധം തിരിച്ചുപിടിച്ച് നിവിൻ പോളി അറിഞ്ഞു അഴിഞ്ഞാടിയ സിനിമയാണ് വർഷങ്ങൾക്ക് ശേഷം.
പെർഫോമൻസിൽ അത്യുഗ്രൻ ഔട്ട്പുട്ട് നൽകുന്ന നിവിൻ പോളിക്ക് വേണ്ടി വർഷങ്ങൾക്കുശേഷം നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാക്കുന്നുണ്ട്.

Ajay Soni