Film News

‘ഓരോ മെമ്പറും നന്നായി വന്നിട്ടുണ്ട്, ആസിഫ് അലിയെ കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യം മുഴച്ച് നിൽക്കുന്നു’

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ആയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ എത്തിയത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ഒപ്പം മികച്ച കളക്ഷനും. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആസിഫ് അലിയെ ചിത്രത്തിൽ കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യം മുഴച്ച് നിൽക്കുന്നുവെന്നാണ് പ്രണവ് നായർ മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

എൻ്റെ അഭിപ്രായത്തിൽ Varshangalkku Sesham > ഹൃദയം
ഒരു സൗഹൃദമാണ് ഈ വിനീത് സംരംഭത്തിൻ്റെ അടിത്തറ. അതിനെ ഒട്ടും melodrama കലരാതെ, ബുദ്ധിപൂർവ്വം മികച്ച മോമൻ്റുകൾ സൃഷ്ടിക്കുന്ന മൂന്ന് മണിക്കൂറുകളായി മാറ്റിയിട്ടുണ്ട് സംവിധായകൻ. അമൃത് രാമനാഥിൻ്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരു പുതുമുഖത്തിൻ്റെ യാതൊരു ലക്ഷണവും ഇല്ലാത്തവിധമാണ്. ഗാനങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്നത് “ഞാബകം” തന്നെ. വിശ്വജിത്തിൻ്റെ ക്യാമറയും, രഞ്ജൻ എബ്രഹാമിൻ്റെ ചിത്രസന്നിവേശവും മികച്ചത്. ടെക്നിക്കൽ സൈഡ് നൂറിൽ നൂറ്.
ചിത്രത്തിൽ പലപ്പോഴും പ്രണവ് മോഹൻലാലിനെക്കാൾ നായക പ്രാധാന്യം ഉള്ളതും, എടുത്ത് പറയേണ്ടതും ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രമാണ്. ധ്യാനിൻ്റെ കരിയർ ബെസ്റ്റ് എന്ന് നിഷ്തർക്കം പറയാം – വേണുവിൻ്റെ ടീനേജ് മുതൽ വാർധക്യം വരെ, ഒരു കുറവും കണ്ടുപിടിക്കാൻ പറ്റാത്തവിധം മനോഹരമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അനുജൻ്റെ ഫുൾ പൊട്ടൻഷ്യൽ തനിക്കല്ലാതെ മറ്റാർക്കും പുറത്ത് കൊണ്ടുവരാൻ ആവില്ല എന്ന് വിനീത് അടിവരയിടുന്നു. അതുപോലെ കയ്യടി സൃഷ്ടിക്കുന്ന, “സ്വയം-ട്രോളി” ഹ്യൂമറിൻ്റെ അകമ്പടിയോടെ സ്ക്രീനിൽ വിളയാടുന്ന നിവിൻ പോളിക്കും ഒരു രാജകീയ തിരിച്ചുവരവ് ചിത്രം ഒരുക്കുന്നുണ്ട്. പ്രമുഖരായ പ്രമുഖരെ അത്രയും “കൊട്ടി” വിടുന്നുണ്ട് സിനിമയിൽ.
കല്യാണിയുടെ കഥാപാത്രത്തിന് വെറും കേമിയോ പ്രാധാന്യം മാത്രം. മൂന്ന് മെയിൽ ലീഡുകളെ കൂടാതെ അജു വർഗീസ്, ബേസിൽ ജോസഫ്, നീത പിള്ള, YG മഹേന്ദ്ര, ദീപക് പറമ്പോൾ, ഷാൻ റഹ്മാൻ, ഇവർക്കൊപ്പം ഹൃദയം സിനിമയിലെ 80% കാസ്റ്റും അണിനിരക്കുന്ന ചിത്രത്തിൽ ഓരോ മെമ്പറും നന്നായി തന്നെ വന്നിട്ടുണ്ട്. പക്ഷേ ആസിഫ് അലിയെ കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യം മുഴച്ച് നിൽകുന്നു.
ആർക്കൊപ്പം വേണമെങ്കിലും തീയേറ്ററിൽ ആസ്വദിക്കാവുന്ന അനുഭവമാണ് ഈ വിനീത് ശ്രീനിവാസൻ ചിത്രം.
– പ്രണവ് ബിജു

Ajay Soni