അനിരുദ്ധിന്റെ മെലഡി ;ലിയോയിലെ ലിറിക്കൽ വീഡിയോ പുറത്ത്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അത് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് സിനിമകളുടെ ആത്മാവറിഞ്ഞ് നല്‍കുന്ന പശ്ചാത്തലസംഗീതം കൊണ്ടുകൂടിയാണ്. അനിരുദ്ധിന്‍റെ ഹിറ്റ്…

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അത് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് സിനിമകളുടെ ആത്മാവറിഞ്ഞ് നല്‍കുന്ന പശ്ചാത്തലസംഗീതം കൊണ്ടുകൂടിയാണ്. അനിരുദ്ധിന്‍റെ ഹിറ്റ് ഗാനങ്ങളില്‍ കൂടുതലും ഫാസ്റ്റ് ആന്‍ഡ് മാസ് നമ്പറുകളാണെങ്കില്‍ ചില ശ്രദ്ധേയ മെലഡികളും അദ്ദേഹത്തിന്‍റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഇടംപിടിക്കുന്ന ഒരു പുതിയ ഗാനം എത്തിയിരിക്കുകയാണ്.വിജയ് നായകനാവുന്ന അപ്കമിംഗ് റിലീസ് ലിയോയിലേതാണ് പുറത്തെത്തിയിരിക്കുന്ന ഗാനം. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാർഥിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന ഗാനമാണിത്.വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്. അതെ സമയം റിലീസിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ വ്യാജ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നുന്ദ്.ആദ്യ ഷോയുടെ ടിക്കറ്റുകള്‍ എന്ന പേരില്‍ വ്യാജ ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ചിലര്‍. മധുരയിലെ പ്രിയ തീയറ്ററിന്റെ പേരിലുള്ള ടിക്കറ്റുകള്‍ ആണ് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ടിക്കറ്റുകള്‍ ഫെയ്ക്ക് ആണെന്ന് അറിയിച്ചുകൊണ്ട് പ്രിയ തിയറ്റര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റിട്ടു.വ്യാജ ടിക്കറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് തിയറ്റര്‍ പറയുന്നത്. ഫസ്റ്റ് ഷോകളില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം ചില മനപ്പൂര്‍വ്വം നടത്തുന്നുണ്ട് എന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.അതേസമയം ഒക്ടോബര്‍ 19ന് തമിഴ്‌നാട്ടില്‍ സിനിമയുടെ പുലര്‍ച്ചയുള്ള ഫാന്‍ ഷോകള്‍ക്ക് ഇതുവരെയും തീരുമാനമായിട്ടില്ല. ഒക്ടോബര്‍ 15ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

ഗള്‍ഫിലടക്കം വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.റിലീസിന് മുന്നേയുള്ള ലിയോയുടെ അഡ്വാൻസ് കളക്ഷനിലും റെക്കോര്‍ഡുകളുണ്ടാകുമെന്നാണ് പ്രതീക്ഷ.  യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്‍ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു.യുഎസില്‍ മാത്രം ചിത്രം 999ല്‍ കൂടുതല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പറയുന്നത്. അതായത് ആയിരം സെന്‍ററുകളില്‍ ലിയോ യുഎസില്‍ കളിക്കും. തമിഴ് സിനിമയില്‍ ഇത് ആദ്യമാണ് എന്നാണ് വിവരം. അതേ സമയം 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്.രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു.