ഭാവി ഇരുട്ടിലായിപ്പോകും എന്ന ഭയം കൊണ്ടാണോ ആരും പ്രതികരിക്കാതെ ഇരിക്കുന്നത് – അഞ്ജലി മേനോന്‍

‘അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കഴിഞ്ഞ ദിവസം നടത്തിയ പരാമർശനത്തിൽ നിരവധി വിമർശനങ്ങൾ ആണിപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്, നിരവധി താരങ്ങൾ ഇടവേള ബാബുവിനെതിരെ എത്തി, പലരും താരത്തിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ചു, നടി ഭാവനയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചായിരുന്നു ഇടവേള ബാബു തന്റെ പരാമർശം നടത്തിയത്, മൾട്ടിസ്റ്റാർ ചിത്രം 20-20 യിലേക്ക് ഭാവനയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഇടവേള ബാബു തന്റെ പരാമർശം നടത്തിയത്, പോയവരെ എങ്ങനെ തിരികെ  കൊണ്ട് വരാനാണ് എന്നാണ് താരം ചോദിച്ചത്.

Edavela Babu

ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച്‌ പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഒരു ഖേദപ്രകടനവും നടത്താന്‍ ഇടവേള ബാബു ഇതുവരെ തയ്യാറായിട്ടുമില്ല. ഇത് പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുകയും ചെയ്തു. ഇപ്പോഴിതാ ഇടവേളബാബുവിനെതിരെ ആഞ്ഞടിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍.
ഇടവേള ബാബുവിനെതിരെ പലരും പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ ? എന്ന് അഞ്ജലി മേനോന്‍ ചോദിക്കുന്നു. നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ വിമര്‍ശനം.

തന്റെ സ്വന്തം വ്യക്തിത്വം വരെ തിരിച്ച്‌ പിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കെതിരെ കുത്തുവാക്കുകള്‍ പറയുന്നതും മരിച്ചവരോട് ഉപമിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും അഞ്ജലി ബ്ലോഗിലൂടെ വ്യക്തമാക്കി. നിശബ്ദരായിരിക്കുന്നവര്‍ ദ്രോഹിക്കുന്നവരുടെ പക്ഷത്താണ്.
വിയോജിപ്പുള്ളവര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ഷമ്മിമാരാണെന്ന് വിലയിരുത്തേണ്ടിവരും. തിരുത്താനുള്ള അവസരമാണ് ഇത്. അതിന് തയ്യാറായില്ലെങ്കില്‍ ചലച്ചിത്ര മേഖല സ്വയം നാശത്തിലേക്ക് പോകുമെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.

Krithika Kannan