പുതിയ സന്തോഷ വാർത്തയുമായി ആൻ അഗസ്റ്റിൻ

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ…

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ വിവാഹിതയാകുന്നത്. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ആനിനെ ഭർത്താവ് ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻ മാരിൽ ഒരാളാണ്. ഇരുവരും വേർപിരിയുന്നതിന്റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ചർച്ചയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ആൻ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നു എന്നുള്ള വാർത്തകളും ഇതിനു പിന്നാലെ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന തനറെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ആൻ പങ്കുവെച്ചിരിക്കുന്ന തന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ അഭിനയിക്കുന്നതിന് പുറമെ ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് ആൻ. ആൻ തന്നെ ആണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘രാമാര്‍ ഫിലിംസ് ബാനറുമായി ചേർന്നാണ് താരം നിർമ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കാൻഒരുങ്ങുന്നത് .  ‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല.എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി’ എന്നാണ് ആൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി പേരാണ് ആനിന്റെ പോസ്റ്റിന് കമെന്റുകളുമായി എത്തിയത്. തുടർന്ന് അഭിനയച്ചിങ്കിൽ പല ശക്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയായിരുന്നു augustine ചേട്ടന്റെ മോളെ അഭിനയം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ ഒരു രണ്ടാം വരവ് പ്രതീക്ഷിക്കന്നു എല്ലാ വിധ ആശംസകളും നേരുന്നു, എൽസമ്മ എന്ന ആൺകുട്ടി… ചുണക്കുട്ടിയായി തിരിച്ചുവരും…കാത്തിരിക്കുന്നു…… അച്ഛനെപോലെ ഒത്തിരി ജീവനുറ്റ കഥാപാത്രങ്ങൾ ആയി തിളങ്ങട്ടെ, ആൻ ഇനിയും നല്ല നല്ല ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കാട്ടെയെന്ന് ആശംസിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.