‘കോഴിക്കോടുകാരനെ കല്യാണം കഴിക്കണം’ ; നടി അന്ന രേഷ്‌മ രാജന്റെ ആഗ്രഹം

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ തന്നെ ആരാധകർക്കിടയിൽ  അറിയപ്പെടുന്നത് വളരേ വലിയ കാര്യം തന്നെയാണ്. ലിജോ ജോസ്…

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ തന്നെ ആരാധകർക്കിടയിൽ  അറിയപ്പെടുന്നത് വളരേ വലിയ കാര്യം തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ അങ്കമാലി ഡയറീസിൽ ആന്റണി വർ​ഗീസ് പെപ്പെയുടെ നായികയായിട്ടെത്തി 2017 മുതൽ മലയാളത്തിൽ സജീവമായ നടിയാണ് അന്ന രാജൻ. അഭിനയത്തിന് പുറമെ മോഡലിങിലും അന്ന രാജൻ സജീവമാണ്. അടുത്തിടെയായി ഉദ്ഘാടനങ്ങളും മറ്റുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണ് അന്ന രാജൻ. അത്തരത്തിൽ താരം പങ്കെടുത്ത ഏറ്റവും പുതിയ ഒരു ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ വെച്ച് താരം നടത്തിയ പ്രസം​ഗവുമാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ കാര്യത്തെ കുറിച്ചാണ് കോഴിക്കോട് ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അന്ന രാജൻ സംസാരിച്ചത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് കോഴിക്കോടാണെന്നാണ് അന്ന പറഞ്ഞത്. അതുപോലെ തന്ന കോഴിക്കോട്ടെ ജനങ്ങളെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആ​ഗ്രഹമെന്നും അന്ന രാജൻ കൂട്ടിച്ചേർത്തു.

അന്നയുടെ ആ​ഗ്രഹത്തെ കോഴിക്കോട്ടുകാർ കയ്യടികളോടെയാണ് സ്വീകരിച്ചത്. കറുത്ത ബോഡികോൺ ​ഗൗണിൽ അതീവ സുന്ദരിയായാണ് അന്ന രാജൻ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആലുവക്കാരിയായ അന്ന സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നഴ്സായിരുന്നു. നായികയായി അറിയപ്പെട്ട് തുടങ്ങിയതോടെ താരം നഴ്സ് പൂർണമായും ഉപേക്ഷിച്ച് അഭിനയത്തിലേക്കും മോഡലിങിലേക്കും ഇറങ്ങി. ഷോൺ എന്നൊരു മൂത്ത സഹോദരനുണ്ട് അന്നയ്ക്ക്. അന്നയുടെ പിതാവ് താരം കോളേജിൽ പഠിക്കുമ്പോൾ ഹൃദയാഘാതം മൂലം മരിച്ചു. പിതാവിന്റെ പെട്ടെന്നുള്ള വിയോഗം അന്നയുടെ കുടുംബത്തെ വളരെയധികം സാമ്പത്തിക സമ്മർദ്ദത്തിലാക്കി. അതിനാൽ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ അന്നയ്ക്ക് ജോലിക്ക് പോകേണ്ടി വന്നു. അതേസമയം തന്നെ സിനിമയില്‍ അവസരം ലഭിക്കാതെ വന്നപ്പോള്‍ ജോലിക്കായി വിദേശത്തേക്ക് പോകാന്‍ നില്‍ക്കുന്ന സമയത്താണ് അന്നയ്ക്ക് അങ്കമാലി ഡയറീസ് ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയ്ക്ക് വേണ്ടി ജോലി പോലും അന്ന വേണ്ടെന്ന് വെക്കുകയായിരുന്നു.

അന്ന സിനിമയിലേക്ക് എത്തിയതിന് പിന്നിൽ ഇങ്ങനൊരു കഥയുണ്ടെന്ന് പലർക്കും അറിയില്ല. അതേപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അന്നയുടെ ഏറ്റവും പുതിയ വീഡിയോസും ഫോട്ടോകളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ലിച്ചി എന്ന് പറഞ്ഞാലേ അന്നയെ ഇപ്പോഴും കൂടുതല്‍ ആളുകള്‍ അറിയൂ. അതേസമയം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലൂടെ തുടക്കം എന്നതൊന്നും എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന രാജൻ അവതരിപ്പിച്ചത്. സിനിമ ഹിറ്റായപ്പോൾ ലിച്ചിയും അന്നയും ഒരുമിച്ച് ഹിറ്റായി മാറി. ചിത്രത്തിലെ നടിയുടെ രം​ഗങ്ങൾക്കെല്ലാം തന്നെ വലിയ രീതിയിൽ ജനപ്രീതി ലഭിച്ചിരുന്നു. ആദ്യം സിനിമയിലേക്ക് വരുമ്പോൾ രേഷ്മ രാജൻ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. സിനിമയിലേക്ക് അരങ്ങേറിയ ശേഷമാണ് അത് അന്ന രാജനാക്കി മാറ്റിയത്. അന്നയുടെ രണ്ടാമത്തെ സിനിമ മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകമായിരുന്നു. ഈ ചിത്രവും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പിന്നീട് ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസ എന്ന സിനിമയിലും മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന സിനിമയിലും അന്ന അഭിനയിച്ചു. പിന്നീട് അന്നയുടേതായി പുറത്തിറങ്ങിയ സിനിമകൾ സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരുമാലി എന്നിവയാണ്.