മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണം ; കേസ് അന്വഷണം മറ്റൊരു വഴിയിലേക്ക്

കേരളപ്പിറവി ദിനത്തിൽ മലയാളികൾ വളരെ വേദനയോടെ കേട്ട വാർത്തയാണ് മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചത്. ദിവസങ്ങൾക്ക് പിന്നാലെ കൂടെയുണ്ടായിരുന്ന ഇരുവരുടെയും ഒരു സുഹൃത്തും മരണപ്പെടുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട ഇപ്പോൾ ഫോർട്ട്…

കേരളപ്പിറവി ദിനത്തിൽ മലയാളികൾ വളരെ വേദനയോടെ കേട്ട വാർത്തയാണ് മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചത്. ദിവസങ്ങൾക്ക് പിന്നാലെ കൂടെയുണ്ടായിരുന്ന ഇരുവരുടെയും ഒരു സുഹൃത്തും മരണപ്പെടുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട ഇപ്പോൾ ഫോർട്ട് കൊച്ചി നമ്പ‍ർ 18 ഹോട്ടലിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ‍ഡി ജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മുന്‍ മിസ് കേരള ആന്‍സി കബീറും, മിസ് കേരള റണ്ണറപ് അഞ്ജനയും കാറപകടത്തില്‍ കൊല്ലപ്പെടും മുമ്പ് പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഒളിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഹോട്ടല്‍ ഉടമയുടെ ഇടക്കൊച്ചിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.മരണത്തിന് മുമ്പ‍ുളള മണിക്കൂറുകളിൽ ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പ‍ർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വാഹനാപകടത്തിനും നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിക്കും തമ്മിൽ ബന്ധമുണ്ടെന്ന് തന്നെയാണ് പോലീസ് സംശയം.