ആ ചിത്രങ്ങൾ കണ്ട് എനിക്ക് തന്നെ അറപ്പ് തോന്നി!

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അൻസിബ അഭിനയിച്ചിട്ടുള്ളതെങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അവതാരകയായും മോഡൽആയുംതാരംശ്രദ്ധ നേടിയിരുന്നു. മോഹൻലാലിലും മീനയ്ക്കുമൊപ്പം ദൃശ്യം സിനിമയിൽ അഭിനയിച്ചതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വലിയ വിജയം ആയിരുന്നുവെങ്കിലും അതിനു ശേഷം പ്രാധാന്യമുള്ള കഥാപാത്രങ്ങള ഒന്നും ലഭിക്കാഞ്ഞത് കൊണ്ട് താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അൻസിബ.

താരത്തിനെതിരെ ഒരിടയ്ക്ക് സൈബർ ആക്രമണങ്ങൾ വലിയ രീതിയിൽ ഉണ്ടായിരുന്നു. അതിനെ പറ്റിയാണ് അൻസിബ ഇപ്പോൾ പ്രതികരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ തന്നെ വല്ലാതെ തളർത്തിയെന്നും താൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യത്തിനാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും താരം പറഞ്ഞു. അൻസിബ ഒരു സമുദായത്തെ പരസ്യമായി വിമർശിച്ചുവെന്നാണ് അന്ന് താരത്തിനെതിരെ ഉയർന്ന ആരോപണം. ഇതിനോട് ഇപ്പോൾ പ്രതികരിക്കുകയാണ് താരം.

ഒരിക്കലും താൻ അറിഞ്ഞുകൊണ്ട് ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും ഒരു കഴമ്പും ഇല്ലാത്ത കാര്യങ്ങൾ ആണ് തനിക്കെതിരെ ഉണ്ടായതെന്നും അന്ന് തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ തന്നെ മാനസികമായി ഒരുപാട് തളർത്തിയെന്നും എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടു എനിക്ക് തന്നെ അറപ്പ് തോന്നിയെന്നുമാണ് അൻസിബ പ്രതികരിച്ചത്.

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സൈബർ ആക്രമണത്തിന് ഇരകൾ ആകാറുണ്ട്. എന്നാൽ ഇത്തരം വാർത്തകളോട് പുരുഷന്മാർ അതികം പ്രതികരിക്കാത്തത് തങ്ങൾ മണകാട്ടിയില്ലാത്തവർ ആണെന്ന് മറ്റുള്ളവർ കരുതും എന്ന ചിന്ത കൊണ്ടാണെന്നും അല്ലാതെ ഇത്തരം ആക്രമണങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വേദനിപ്പിക്കാറുണ്ടെന്നും അൻസിബ പറഞ്ഞു. പലരും ഇപ്പോഴും ചിന്തിച്ചുവെച്ചിരിക്കുന്നത് ബുദ്ധി ഇല്ലാത്തവർക്ക് പറ്റിയ പണിയാണ് അഭിനയം എന്നാണു. അത്തരത്തിൽ പലരും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. സംവിധാനം ചെയ്യാൻ ഞാൻ തീരുമാനിച്ചപ്പോൾ പലരും അതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും താരം പറഞ്ഞു.

Sreekumar R