എനിക്ക് നിന്റെ റൂമിൽ നിന്റെ കൂടെ കിടന്നുറങ്ങണം, കിടിലൻ മറുപടിയുമായി മീരയും!

അവതാരകയിൽ നിന്ന് സിനിമയിൽ നായികയായി അരങ്ങേറ്റംകുറിച്ച താരമാണ് നടി മീര നന്ദൻ . നിരവധി മലയാള സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട് .മലയാളത്തിൽ മാത്രവല്ല അന്യ ഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയ താരമാണ് മീര .മലയാളത്തിലും തമിഴിലുമായി ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച മീരാ നന്ദൻ ഇപ്പോൾ ദുബായ്‌ ഗോൾഡ്‌ എഫ്‌ എം അവതാരകയാണ്. എഫ് എംൽ ജോലി നോക്കാൻ തുടങ്ങിയതോടെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മീരയെ ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ തുടങ്ങിയപ്പോഴേക്കും താരത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയരാൻ തുടങ്ങിയിരുന്നു. എന്നാൽ അത്തരം വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ താരം വീടും അത് പോലെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ തന്റെ നഷ്ട്ട പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ മീര തുറന്നു പറഞ്ഞിരുന്നു. മീര സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണെങ്കിലും വിമർശകരും ഒട്ടും കുറവല്ല.

ഇത്തരത്തിൽ താരത്തിന്റെ ഒരു ചിത്രത്തിന് ലഭിച്ച മോശം കമെന്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര ഇപ്പോൾ. തനിക്ക് മോശം കമെന്റ് പറഞ്ഞ ആളുടെ പേര് ഉൾപ്പെടെയുള്ള സ്ക്രീൻ ഷോട്ട് എടുത്താണ് മീര പുറത്ത് വിട്ടത്. എനിക്ക് നിന്റെ കൂടെ നിന്റെ റൂമിൽ കിടക്കാൻ താൽപ്പര്യം ഉണ്ട് എന്ന് തുടങ്ങിയാണ് ഇയാൾ മെസ്സേജ് അയച്ചിരിക്കുന്നത്. വര്ഗീസ് എന്നാണ് ഇയാളുടെ പേര്. എല്ലാവരും ഈ അക്കൗണ്ട് റിപ്പോർട്ട് അടിക്കണം എന്നും നിയമപരമായി ഇങ്ങനെ ഉള്ള പ്രേശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെന്നും പറഞ്ഞാണ് മീര സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്.

Sreekumar R