നോറയുടെ ഇമോഷണൽ ഡ്രാമ തകർത്ത് അൻസിബ; കട്ടപ്പ ടാസ്‌കും പറപ്പിക്കൽ ടാസ്‌കും തൂക്കി നെസ്റ്റ് ടീം 

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് 74 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫാമിലി വീക്കും, ലാലേട്ടന്റെ പിറന്നാളുമെല്ലാം കഴിഞ്ഞ് ബിഗ്ഗ്‌ബോസ് വീട് ബാക്ക് ടു പാവരിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രാവിലത്തെ എല്ലാവരും നോറയെ പഞ്ഞിക്കിടുന്നുണ്ട്. രാവിലെ മോർണിംഗ് ടാസ്ക് നൽകിയത് നോറയ്ക്കായിരുന്നു. എന്ത് ചോദിച്ചാലും തെറ്റായ മറുപടി നൽകുക അതായിരുന്നു നോറയ്ക്ക് നൽകിയ ടാസ്ക്. അത് കേട്ടത്തോടെ സാധാരണ പറയുന്ന പോലെ അങ്ങ് പറഞ്ഞാൽ മതി പ്രത്യേകിച്ച് എഫ്ഫർട് എടുക്കണ്ട എന്നായിരുന്നു അൻസിബ അത് കേട്ട് പറന്നത്. അത് നോറക്ക് അത്ര പിടിച്ചില്ല എന്ന് മാത്രമല്ല അത് കേട്ട് നോറ ആകെ ഡിസ്റ്റർബ് ആകുന്നുമുണ്ട്. രാവിലെ തന്നെ എല്ലാവരും നോറയെ പ്രോവൊക്ക് ചെയ്യാൻ നോക്കുന്നുണ്ട്, നോറ വളരെ ഇമോഷബാലായി പ്രോവൊക്ക് ആകുന്നുമുണ്ട്. ബിഗ്ഗ്‌ബോസ് നൽകിയ ടാസ്ക് മറന്ന് ഇമോഷണലായതോടെ കഴിഞ്ഞ ദിവസത്തെ മോർണിംഗ് ടാസ്ക് കുളമായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ നോരക്കെതിരെ നിന്നത് അൻസിബ ആയിരുന്നു. ഫാമിലി വീക്കിന് മുന്നേ വരെ അൻസിബയും നോറയും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ അത് കഴിഞ്ഞാണ് അൻസിബ നോരക്കെതിരെ തിരിഞ്ഞത്. അതിനു കാരണവും അൻസിബ തന്നെ പറയുന്നുണ്ട്. സ്വന്തം ഫാമിലിയെ മറ്റുവർക്ക് മുന്നിൽ കുറ്റം പറയുന്നു ഫാമിലിയെ പിച്ചി ചീന്തുന്നു എന്നിങ്ങനെയൊക്കെയാണ് നോറയ്‌ക്കെതിരെ അൻസിബ പറയുന്നത്. ഫാമിലി വീക് കഴിഞ്ഞതിനു ശേഷവും തന്റെ ഫാമിലി തന്നെ മനസിലാക്കുന്നില്ലയെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ഒരാഴ്ച നോറ നിന്നത്.

അതുകൊണ്ട് തന്നെ ഫാമിലിയെ വെച്ച് നോറ തെന്റെ സ്ഥിരം ഇമോഷണൽ ഡ്രാമ ഇറക്കുകയാണെന്ന കാരണം പറഞ്ഞായിരുന്നു ഹൗസ്‌മേറ്റ്സ് നോര്ക്കെതിരെ തിരിഞ്ഞത്. ഏതായാലും രാവിലെ തന്നെ നോറയെ കൂട്ടം ചേർന്ന് എല്ലാവരും ആക്രമിക്കുകയായിരുന്നു. നോറയായിരുന്നു ഏവരുടെയും കഴഞ്ഞ ദിവസത്തെ ഇര. ജാസ്മിൻ നോര്ക്കെതിരെ രസ്മിൻ എവിക്കറ്റായി പോയ സംഭവം വരെ എടുത്തിടുന്നുണ്ടായിരുന്നു. പിന്നീട നടന്നത് ടിക്കറ്റു റ്റു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റുകൾ നേടാനുള്ള 2  ടാസ്കുകളാണ് നടന്നത്. ഫൈനലിലേക്ക് അടുത്തതോടെ ബിഗ്ഗ്‌ബോസ് വീട് ഇപ്പോൾ ടാസ്കുകളാൽ സമ്പന്നമാണ്. ആദ്യത്തേത് കട്ടപ്പ ടാസ്ക് ആയിരുന്നു. ഓരോ ടീമിൽ നിന്നും രണ്ടുപേർ മാത്രമായിരിക്കും മത്സരിക്കേണ്ടത്. ബാക്കിയുള്ളവരെല്ലാം വിധികർത്താക്കളാണ്. ഗാർഡൻ ഏരിയയിൽ ചുവപ്പ് നീല എന്നീ നിറത്തിലുള്ള കടകളെല്ലാം ഒരുവശത്ത് കൂട്ടിയിട്ടിരിക്കുന്നുണ്ടാകും. നാല് ടീമിനുമായി രണ്ട് ദ്വാരങ്ങൾ വീതമുള്ള നാല് ചുമരുകളും ഉണ്ടായിരിക്കും. ആദ്യത്തെ ബസാർ മുതൽ രണ്ടാമത്തെ ബസർ വരെയുള്ള സമയം മത്സരാർത്ഥികൾ ചുവപ്പ് കട്ടകളും നീല കട്ടകളും പരമാവധി ശേഖരിക്കുക, ഒരു ടീമിലെ ഒരു വ്യക്തി നീല കട്ടകൾ മാത്രവും രണ്ടാമത്തെ വ്യക്തി ചുവപ്പ് കട്ടകൾ മാത്രവുമാണ് ശേഖറിയക്കെണ്ടത്.

അതിനുശേഷം അവിടെയുള്ള ഒരു ഹോളിലൂടെ ഒരേ സമയം രണ്ട നിറത്തിലുള്ള കട്ടകളും അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതായിരുന്നു ടാസ്ക്. ഡെന് ടീമിൽ നിന്നും ജിന്റോയും നന്ദനയും നെസ്റ്റ് ടീമിൽ നിന്നും അഭിഷേകും ഋഷിയും ടണൽ ടീമിൽ നിന്നും സായിയും അപ്സരയും പീപ്പിൾസ് ടീമിൽ നിന്നും ശ്രീതുവും നോറയും ആണ് മത്സരിച്ചത്.  അൻസിബ, ജാസ്മിൻ, അർജുൻ എന്നിവരായിരുന്നു ജഡ്ജസ് ആയിട്ട് നിന്നത്. അവസാനം 44 കട്ടകൾ കൈമാറി നെസ്റ്റ് ടീമാണ് ടാസ്കിൽ വിജയിച്ചത്. ടെന് ടീ രണ്ടാമതും ടണൽ തീം മൂന്നാമതും പീപ്പിൾസ് തീം നാലാമതുമാണ് എത്തിയത്. രണ്ടാമതായി നടന്നത് പറപ്പിക്കാൻ ടാസ്ക് ആയിരുന്നു. ഒരു ബൗൾ നിറയെ പല നിറത്തിലുള്ള കളർ പേപ്പറുകൾ ഉണ്ടാകും. ഏറ്റവും കുറഞ്ഞ സമയത്തിനുളിൽ ഏത് ടീമാണോ പേപ്പറുകൾ ഊതിപ്പരപ്പിക്കുന്നത് അവരായിരിക്കും ടാസ്കിൽ വിജയിക്കുന്നത്. ടാസ്കിനിടെ നന്ദനയ്ക്ക് ബ്രീത്തിങ് ഇഷ്യു ഉണ്ടായി നന്ദനയെ എല്ലവരും ചേർന്ന് മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോകുന്നുണ്ട്. മൂന്ന് പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത് ടീമ് നെസ്റ്റ് ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ട് ടാസ്കുകളിലും വിജയിച്ചത് നെസ്റ്റ് റീമായിരുന്നു. നിലവിൽ ടിക്കറ്റ് ട്ടോ ഫിനാലെയിലേക്കുള്ള ബോണസ് ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മുന്നിൽ നിൽക്കുന്നതും ജാസ്മിൻ അർജുൻ അഭിഷേക് എന്നിവർ അടങ്ങിയ നെസ്റ്റ് ടീമാണ്. ഇത്രയൊക്കെ ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രധാന സംഭവങ്ങൾ. ഏകദേശം ഇനി 26 ദിവസങ്ങളാണ് ബാക്കിയുള്ളത്. ഫിനാലെയിലേക്ക് അടുക്കും തോറും മത്സരാർത്ഥികളുടെ മത്സര വീര്യം കൂടുന്ന ദിനങ്ങളാണ് ഇനിയുള്ളത്. നിലവിലുള്ള പന്ത്രണ്ട് മത്സരാര്ഥികളിൽ ആരാകും ടൈറ്റിൽ വിന്നറാകുക ആരൊക്കെയാകും ഫൈനൽ ഫൈവിലേക്ക് എത്തുക എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.