ഇന്ത്യയിൽ തന്നെ ആദ്യം; ചരിത്രത്തിലാദ്യമായി എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷൻ, നേട്ടവുമായി ആന്റണി സിനിമ

സിനിമ മേഖലയിൽ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷൻ ഉപയോഗിച്ച് ചരിത്രത്തിൽ ഇടം നേടി ന്റണി സിനിമയുടെ ഫോട്ടോഗ്രാഫർ അനൂപ് ചാക്കോ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് സിനിമ മേഖലയിൽ തന്നെ ഇത്തരത്തിൽ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. എത്ര…

സിനിമ മേഖലയിൽ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷൻ ഉപയോഗിച്ച് ചരിത്രത്തിൽ ഇടം നേടി ന്റണി സിനിമയുടെ ഫോട്ടോഗ്രാഫർ അനൂപ് ചാക്കോ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് സിനിമ മേഖലയിൽ തന്നെ ഇത്തരത്തിൽ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. എത്ര ഫോട്ടോസുകൾ വേണമെങ്കിലും ക്യൂആർ കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടെ ഫ്രീ രജിസ്ട്രേഷനിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്നുള്ളതാണ് പ്രത്യേകത.

സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫേഴ്സിനും, കസ്റ്റമേഴ്സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയിലണ് ഡിസ്ട്രിബ്യൂഷന് തയാറെടുക്കുന്നതെന്ന് അനൂപ് വ്യക്തമാക്കി. ’ സ്വന്തം അനുഭവത്തിൽ നിന്നുമുള്ള തിരിച്ചറിവും തോന്നലുമാണ് ഇത്തരമൊരു നൂതന ആശയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ പ്രക്കാട്ടിന്റെ അസിസ്റ്റാന്റായാണ് അനൂപ് കരിയർ തുടങ്ങുന്നത്. ചാർലി, ബാംഗ്ലൂർ ഡേയ്സ്, 1983, എബിസിഡി, നായാട്ട്, അദൃശ്യ ജാലകങ്ങൾ, കളിമണ്ണ്, യമണ്ടൻ പ്രേമ കഥ തുടങ്ങിയ 15ഓളം ചിത്രങ്ങളുടെ ഭാഗമായി.

‘ഫോട്ടോഗ്രാഫേഴ്സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോ ഡിസ്ട്രിബ്യൂഷൻ. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അവരവരുടെ ചിത്രങ്ങൾ കൈമാറുക എന്നത് വലിയ കടമ്പയായിരുന്നു’ – അനൂപ് പറഞ്ഞു. ഇത് ഒഴിവാക്കാൻ ഷൂട്ടിങ് വേളയിൽ തന്നെ അവരവരുടെ ഫേസ് രജിസ്ട്രേഷൻ, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് നടത്താൻ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയത്.