എന്നിൽ നിന്നും വളരെ അകലെ ആയിരുന്നു ആ ആഗ്രഹം! തന്റെ ഇഷ്ടകഥാപത്രത്തെ കുറിച്ചും നടന്മാരെ കുറിച്ചും, അനുസിതാര 

മലയാളത്തിലെ ഒരു സിംപിൾ നടിയാണ് അനുസിതാര, ഇപ്പോൾ താരം സിനിമയെ കുറിച്ചും, തന്റെ ഇഷ്ടനടന്മാരെ കുറിച്ചും തുറന്നു പറയുകയാണ്, ഒരിക്കലും താൻ പ്രതീഷിച്ചതല്ല നാളെ താനൊരു സിനിമ നടിയാകുമെന്ന്, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട്…

മലയാളത്തിലെ ഒരു സിംപിൾ നടിയാണ് അനുസിതാര, ഇപ്പോൾ താരം സിനിമയെ കുറിച്ചും, തന്റെ ഇഷ്ടനടന്മാരെ കുറിച്ചും തുറന്നു പറയുകയാണ്, ഒരിക്കലും താൻ പ്രതീഷിച്ചതല്ല നാളെ താനൊരു സിനിമ നടിയാകുമെന്ന്, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് പത്തുവർഷം തികയുകയാണ് അതിൽ വളരെ സന്തോഷമുണ്ട്, കുട്ടികാലം മുതൽ സിനിമ കാണാനും അതിൽ അഭിനയിക്കാനും ആഗ്രഹം ഉണ്ടായിരുന്നു അനു പറയുന്നു.

ആ സമയത്തു ആരെങ്കിലും എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ ടീച്ചർ ആകാനാണിഷ്ടം എന്നു പറഞ്ഞിട്ടുണ്ട്, എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഒരു നടിയെന്ന സ്വപനം ഉണ്ടായിരുന്നു, തന്റെ കഥപാത്രങ്ങളിൽ കൂടുതൽ ഇഷ്ട്ടപെട്ട കഥപാത്രങ്ങൾ ആണ് രാമന്റെ ഏദൻതോട്ടം  യെന്ന ചിത്രത്തിലെ മാലിനി, അതുപോലെ ക്യാപ്റ്റനിലെ അനിത, എന്നാൽ മാലിനിയാണ് കൂടുതൽ ഇഷ്ട്ടം, ഒരുപാടു ആസ്വദിച്ചു ചെയ്യ്ത കഥപാത്രം,

എന്നിൽ നിന്നും വളരെ അകലെ ആയിരുന്നു സിനിമ എന്നാഗ്രഹം, എന്നാൽ അത് തന്നിലേക്ക് എത്തി, അതിൽ ഒരുപാടു സന്തോഷമുണ്ട്, അതുപോലെ തന്റെ ഇഷ്ട്ട നടന്മാർ ആയിരുന്നു ലാലേട്ടനും, മമ്മൂക്കയും, എന്നാൽ ഇരുവരുടെയും കൂടെ അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട് അത് വലിയ ഭാഗ്യമായാണ് താൻ കാണുന്നതും, അതുപോലെ സിനിമയിൽ നിന്നും തനിക്ക് നല്ല സൗഹൃദങ്ങളും ലഭിച്ചിട്ടുണ്ട് അനുസിത്താര പറയുന്നു.