വ്യത്യസ്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചെത്തിയ നടിയാണ് അനുമോള്‍. സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ഈ നടി. തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. ഇതിനോടകം തന്റെ നിരവധി ഫോട്ടോകളും വീഡിയോകളും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കടല്‍ തീരത്ത് നിന്ന് വളരെ ഉയരത്തില്‍ ചാടുന്ന താരത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ ഇത് അനുമോള്‍ തന്നെയാണോ എന്നാണ് ചിലര്‍ക്ക് സംശയം ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ അങ്ങനെ സംശയം ചോദിച്ചവര്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് നടി. ചാടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് നടി സത്യം എന്താണെന്ന് തന്റെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ഫോട്ടോസിന്റെ സത്യാവസ്ഥ ചോദിച്ചവര്‍ക്ക്, സത്യമായും ഞാന്‍ ചാടിയതാണ്. മുന്നേ ഡാന്‍സ് ക്ലാസ്സില്‍ (Dazlers Kadavnthra) workout ഇങ്ങനെ ചെയ്യിക്കാറുണ്ട്.
ഇപ്പൊ health wise കുറച്ചു comfortable ആയി നു തോന്നിയപ്പോ ഒന്നു ചെയ്ത് നോക്കിയതാ.. കുറച്ചുപേര്‍ പറഞ്ഞ പോലെ ട്രീട്മെന്റ് ഏല്ക്കാന് തുടങ്ങി.. എന്ന് കുറിച്ച താരം, തന്റെ ആരോഗ്യത്തെ നന്നായി നോക്കുന്ന ഡോക്ടര്‍ നിഷാന്തിന് നന്ദിയും അറിയിക്കുന്നുണ്ട്. ഒരു ഡോക്ടര്‍ എന്നതിലുപരി നിങ്ങള്‍ നല്ലൊരു സുഹൃത്ത് കൂടിയാണ് എന്നാണ് നടി പറഞ്ഞിരിക്കുന്നത്.