അങ്ങനെ ബിഗ് ബോസ്സ് ഹൗസില്‍ വീണ്ടും പ്രണയം മൊട്ടിട്ടു…!! ഇത്തവണ റോബിനും ദില്‍ഷയും..?

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഷോയാണ് ബിഗ്‌ബോസ്സ്. ഇത്തവണ ബിഗ്‌ബോസിന്റെ നാലാം സീസണാണ് തുടങ്ങിയിരിക്കുന്നത്. ഇത്തവണയും പ്രേക്ഷകര്‍ക്ക് പരിചയമില്ലാത്തതും ഉള്ളതുമായ പല മുഖങ്ങളും വീട്ടിനുള്ളില്‍ ഉണ്ട്. ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും വീട്ടിലെ സൗഹൃദങ്ങള്‍ക്കും സമാധാന അന്തരീക്ഷത്തിനും വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വിശ്വാസവും സ്‌നേഹവും നഷ്ടപ്പെടുന്ന കാഴ്ച്ചകളും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.

പല ഗ്രൂപ്പുകളായി പിരിഞ്ഞുള്ള ചര്‍ച്ചകളും ഗോസിപ്പുകളുമൊക്കെ വീടിനകത്ത് സജീവമാകുകയാണ്. ഇതിനിടയിലാണ് പ്രേക്ഷകര്‍ക്ക് മറ്റൊരു സംശയം ഉണ്ടായിരിക്കുന്നത്. വീട്ടിനുള്ളില്‍ ഈ സീസണിലും ലൗ സ്ട്രാറ്റര്‍ജി ഒപ്പിക്കുന്നുണ്ടോ എന്നാണ് സംശയം. അത്തരമൊരു സംശയം ഈ ഷോ കാണുന്നവരില്‍ ഉണ്ടാകാനും ശക്തമായ കാരണമുണ്ട്. ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ള ഒരു സംഭാഷണമാണ് റോബിന്‍ പരോക്ഷമായി ദില്‍ഷയെ പ്രപ്പോസ് ചെയ്യുകയാണോ എന്ന സംശയം ഉണ്ടാക്കുന്നത്.

കഴിഞ്ഞ സീസണുകളിലും ഇത്തരം ഗേം പ്ലാനുമായി പലരും എത്തിയിരുന്നു. ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ തന്നെ ആദ്യ സീസണിലെ പേര്‍ളിഷ് പ്രണയ രംഗങ്ങളാണ് ആരാധകര്‍ക്ക് ഓര്‍മ്മ വരുന്നത്. അവരുടെ പ്രണയം ഒരു ഗെയിം പ്ലാന്‍ ആണെന്ന് പലരും കുറ്റപ്പെടുത്തി എങ്കിലും അവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ പേര്‍ളിഷിന്റെ സന്തുഷ്ടമായ കുടുംബ ജീവിതം.

കഴിഞ്ഞ തവണ മണിക്കുട്ടനോട് സൂര്യ ഇതേ ഗെയിം പ്ലാന്‍ വെച്ച് കളിക്കുന്നു എന്ന നിരീക്ഷണങ്ങളും പ്രേക്ഷകര്‍ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ സംഗതി കളറാകുമോ എന്നാണ് ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

 

Aswathy