ഇംഗ്ലീഷ് സംസാരിക്കുന്ന യാചിക ; വീഡിയോയുമായി അനുപം ഖേർ

കഴിഞ്ഞ അടിവശം ബോളിവുഡ് സൂപ്പർതാരം അനുപം ഖേർ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇംഗ്ലീഷിൽ ഭിക്ഷയാചിക്കുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.”കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് ഞാൻ ആരതിയെ കണ്ടത്. അവൾ രാജസ്ഥാൻ സ്വദേശിയാണ്.എന്നോട് കുറച്ച് പണവും എന്നോടൊപ്പം ഒരു ഫോട്ടോയും ആവശ്യപ്പെട്ടു കൊണ്ടാണ് ആരതി എന്റെ സമീപം എത്തിയത്. തുടർന്ന് അവൾ എന്നോട് വളരെ നന്നായി ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. വിദ്യാഭ്യാസത്തോടുള്ള അവളുടെ അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തി! ഇതാ ഞങ്ങളുടെ സംഭാഷണം! അനുപംഖേർ ഫൌണ്ടേഷൻ അവൾക്ക് പഠിക്കുന്നത്തിനുള്ള എല്ലാ സഹായവും ഉറപ്പാക്കും. ജയ് ഹോ!”‘‘എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളില്‍ പോകാന്‍ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളില്‍ വിടാന്‍ സഹായിക്കുമോ ?’’ എന്ന് കുട്ടി ചോദിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ താന്‍ സഹായിക്കുമെന്ന് വാക്ക് നല്‍കി, പിന്നാലെ ഫോൺ നമ്പറും വാങ്ങുന്നുണ്ട് താരം. ഈ വീഡിയോ അനുപം ഖേർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിങ്ങിലൂടെ പങ്കുവയ്ക്കുവെച്ചത്.

Aswathy