ലിപ് ലോക്ക് സീൻ ഉണ്ടെങ്കിൽ എക്സ്ട്രാ 50 ലക്ഷം! കോടി കടന്ന് ‘പ്രേമത്തിലെ മേരി’യുടെ പ്രതിഫലം

പ്രേമത്തിലൂടെ മേരിയായി എത്തി മനം കവർന്ന അനുപമ പരമേശ്വരൻ ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. കഴിഞ്ഞവർഷം തന്നെ താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഫെബ്രുവരിയിൽ മാത്രം രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊകം റിലീസായത്.…

പ്രേമത്തിലൂടെ മേരിയായി എത്തി മനം കവർന്ന അനുപമ പരമേശ്വരൻ ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. കഴിഞ്ഞവർഷം തന്നെ താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഫെബ്രുവരിയിൽ മാത്രം രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊകം റിലീസായത്. ഒരെണ്ണം തമിഴിൽ നിന്നാണെങ്കിൽ മറ്റൊന്ന് തെലുങ്കിലാണ്. തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്. ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട്.

ഇപ്പോൾ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ലിപ് ലോക്ക് സീൻ ഉണ്ടെങ്കിൽ അതിന് അധിക തുക ചോദിച്ച് വാങ്ങും. 1.50 കോടി രൂപയാണ് ലിപ് ലോക്ക് സീൻ ഉള്ള ചിത്രത്തിനായി അനുപമ വാങ്ങുന്നത്. ഒരു പരസ്യത്തിന് 40 മുതൽ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്. 35 കോടിയിലധികം ആസ്തിയുണ്ട് അനുപമയ്‌ക്കെന്നും റിപ്പോർട്ടുകൾ ഉണ്ട്.