നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് അനുഷ്ക ശര്‍മ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ് താരം. അടുത്തിടെയാണ് താരത്തിന് മാലാഖ കുഞ്ഞ് പിറന്നത്. റാഹാ എന്നാണ് കുഞ്ഞ് രാജകുമാരിയുടെ പേര്.
സോഷ്യലിടത്ത് താര തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുമുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് താരം.
മാത്രമല്ല, വ്യത്യസ്തമായ വിഭവങ്ങളും രുചികളും കഴിക്കാനും അനുഷ്കയ്ക്ക് ഇഷ്ടമാണ്. തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളും തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് താരം.
ഞായറാഴ്ച കഴിച്ച നാടന്‍ സദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് താരം സദ്യയോടുള്ള ഇഷ്ടം അറിയിച്ചത്. ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും അവിയലും പരിപ്പുകറിയും സാമ്പാറും ഉപ്പേരിയും ചിപ്സും പപ്പടവുമൊക്കെയുണ്ട്.