ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്ത്; വീഡിയോ

ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്. നടി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീര്‍ഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയില്‍ പ്രൊപ്പോസ് ചെയ്തത്.

‘ഫോട്ടോഷൂട്ട് പെട്ടെന്ന് ‘വില്‍ യു മാരി മി’ നിമിഷങ്ങളായി കഴിഞ്ഞാല്‍ എന്ത് പറ്റും? ഞാന്‍ യെസ് പറഞ്ഞു.”-പ്രൊപ്പോസ് വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചതിങ്ങനെയായിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ജൂണ്‍ എന്ന ചിത്രത്തിലെ ‘മൊട്ടച്ചി’ എന്ന വൈഷ്ണവിയുടെ കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു.

2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. മോഡലിഗ് രംഗത്തും സജീവമാണ് നടി.

Gargi