’17 വര്‍ഷത്തെ സ്നേഹവും നിരന്തരമായ പിന്തുണയും’ പോസ്റ്റുമായി അനുഷ്‌ക ഷെട്ടി

നിലവിലെ തലമുറയിലെ ഏറ്റവും ആകര്‍ഷകമായ താരങ്ങളില്‍ ഒരാളാണ് നടി അനുഷ്‌ക ഷെട്ടി. ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളായ ‘ബാഹുബലി’, ‘ബാഹുബലി 2’ എന്നിവയിലെ നായികയായി ആരാധകരുടെ പ്രീതിപിടിച്ചു പറ്റിയിരുന്നു താരം.

കര്‍ണ്ണാടകയില്‍ ജനിച്ച അനുഷ്‌ക 2005 ല്‍ നാഗാര്‍ജുന നായകനായ ‘സൂപ്പര്‍’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ തന്റെ കരിയര്‍ ആരംഭിച്ചു, ഇപ്പോഴിതാ താരം കരിയറിലെ ഒരു പ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കി. എക്കാലത്തെയും സുന്ദരിയായ നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും അതിനോടൊപ്പം ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. ’17 വര്‍ഷത്തെ സ്നേഹവും നിരന്തരമായ പിന്തുണയും സിനിമാ വ്യവസായത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിച്ചതിന് നന്ദിയെന്നായിരുന്നു താരം കുറിച്ചത്.

യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുകയും മഹേഷ് പി സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രായമായ ഒരു യുവതിയും യുവാവുമായുള്ള പ്രണയകഥയാണിത്. ‘ജാതി രത്നലു’ ഫെയിം നവീന്‍ പോളിഷെട്ടിയാണ് നായകന്‍.