അനാഥനായി മോര്‍ച്ചറിയില്‍! കോഴിക്കോട് നിന്നും ഓടിയെത്തി, എല്ലാ ആദരവും നല്‍കി യാത്രയാക്കി പ്രേംകുമാര്‍

പഴയകാല നടന്‍ രാജ്‌മോഹന് ഒടുവില്‍ നാടിന്റെ അന്ത്യാജ്ഞലി. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്നു രാജ്‌മോഹന്‍. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേകുമാറാണ് നടന്റെ മൃതദേഹം അനാഥമാകാതിരിക്കാന്‍ മുന്നില്‍ നിന്നും…

പഴയകാല നടന്‍ രാജ്‌മോഹന് ഒടുവില്‍ നാടിന്റെ അന്ത്യാജ്ഞലി. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്നു രാജ്‌മോഹന്‍. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേകുമാറാണ് നടന്റെ മൃതദേഹം അനാഥമാകാതിരിക്കാന്‍ മുന്നില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയത്. അനാഥാലയത്തിലായിരുന്നു അവസാനകാലം, മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അക്കാദമിക്ക് ഏറ്റെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ താന്‍ സ്വയം തന്നെ മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കരിക്കുമായിരുന്നു. കാരണം ഒരു കലാകാരനും ഇങ്ങനത്തെ അവസ്ഥ ഉണ്ടാവരുതെന്നും പ്രേംകുമാര്‍ പറയുന്നു.

ഈ മാസം പതിനേഴിനാണ് രാജ്‌മോഹന്‍ അന്തരിച്ചത്. നടന്റെ മൃതദേഹം അനാഥമായി മോര്‍ച്ചറിയില്‍ കിടക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞതോടെ ചലച്ചിത്ര അക്കാദമി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

കോഴിക്കോട് നന്ന ചലച്ചിത്ര മേളയില്‍ പങ്കെടുക്കുകയായിരുന്ന പ്രേംകുമാര്‍ മേള പൂര്‍ത്തിയാവും മുന്‍പാണ് മൃതദേഹം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായി തിരുവനന്തപുരത്ത് തിരികെ എത്തി. ചലച്ചിത്ര അക്കാദമിക്ക് ഏറ്റെടുക്കാനുള്ള സാധ്യകള്‍ തേടി പ്രേംകുമാര്‍ ആശുപത്രി ആര്‍എംഒയെ ബന്ധപ്പെട്ടു

നടന് ബന്ധുക്കള്‍ ആരുമില്ലെന്ന് ഉറപ്പായാലേ മൃതദേഹം അനാഥമായി പോകാതിരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വിട്ടുകിട്ടുന്നതിന് നടപടികള്‍ കോഴിക്കേട് നിന്ന് തന്നെ പ്രേംകുമാര്‍ ഫോണില്‍ ഏകോപിച്ചു. ചലച്ചിത്ര അക്കാദമിയില്‍ ചര്‍ച്ച ചെയ്തു സര്‍ക്കാരിന്റെ അനുമതിയും പ്രേംകുമാര്‍ ഉറപ്പാക്കി.