മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു,താരജാഡകള്‍ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്.
മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകര്‍ താരത്തെ കാണുന്നത്. കൂടുതലും സാരി വേഷത്തിൽ എത്തുന്ന അനുശ്രീ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പുതിയ ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു, മോഡേൺ ലുക്കിൽ എത്തിയ അനുശ്രീ തിയകാച്ചും വ്യത്യസ്ത ആയിരുന്നു, നിരവധി പേരാണ് ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്, നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.