അണ്ണാ ഒരു റൗണ്ട് താടേയ് !! വീണ്ടും ഗ്ലാമറസ് ലുക്കിൽ അനുശ്രീ

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട്…

anusree

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു,താരജാഡകള്‍ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്.

anusree

മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകര്‍ താരത്തെ കാണുന്നത്. കൂടുതലും സാരി വേഷത്തിൽ എത്തുന്ന അനുശ്രീ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പുതിയ ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു, മോഡേൺ ലുക്കിൽ എത്തിയ അനുശ്രീ തിയകാച്ചും വ്യത്യസ്ത ആയിരുന്നു, നിരവധി പേരാണ് ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്, നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.

anusreeഎന്നാല്‍ ഇപ്പോള്‍ അതേ വേഷത്തില്‍ ഉള്ള അനുശ്രീയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സഹോദരന്റെ ബുള്ളറ്റില്‍ ഇരിക്കുന്ന അനുശ്രീയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ താരം എത്തിയിരുന്നത് കൂളിങ് ഗ്ലാസ് അണിഞ്ഞായിരുന്നു. അതേ സമയം ചിത്രത്തിന് നല്‍കിയ ക്യാപ്ഷനും ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. അനുശ്രി കുറിച്ചിരിക്കുന്നത് സഹോദരനുമായുള്ള സംഭാഷണമാണ്. അണ്ണാ ഒരു റൗണ്ട് താടേയ്, വേണ്ട നീ അതുകൊണ്ട് കശ്മീര്‍ വരെ പോയിട്ടേ വരൂ. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഷെഡ്ഡില്‍ വച്ചു ഫോട്ടോ എടുത്താ മതിയെന്ന് സഹോദരന്‍ മുറുപടി നല്‍കുന്നതുമാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.