മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ, താരം സിനിമയിൽ വന്നിട്ട് എട്ടു വര്‍ഷം തികയുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണ് താരം, എന്നിരുന്നാലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയിൽ അനുശ്രീ ഇപ്പോൾ വളരെ ആക്റ്റീവ് ആണ്. അടുത്തിടെ തലമുടിയില്‍ തന്റെ ചേട്ടന് സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തോട് വളരെ സ്നേഹത്തോടെയാണ് ആളുകള്‍ പ്രതികരിച്ചത്.
എന്നാല്‍ ചില ആളുകള്‍ അതില്‍ കുറ്റം കണ്ടെത്തുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവര്‍ക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലൈവില്‍ വന്ന്, നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടേയും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ മറുപടി നല്‍കുന്നത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.
നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ വ്യക്തമാക്കി.