August 4, 2020, 5:50 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ – അനുശ്രീ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ, താരം സിനിമയിൽ വന്നിട്ട് എട്ടു വര്ഷം തികയുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണ് താരം, എന്നിരുന്നാലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയിൽ അനുശ്രീ ഇപ്പോൾ വളരെ ആക്റ്റീവ് ആണ്. അടുത്തിടെ തലമുടിയില്‍ തന്റെ ചേട്ടന്‍ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തോട് വളരെ സ്നേഹത്തോടെയാണ് ആളുകള്‍ പ്രതികരിച്ചത്.

എന്നാല്‍ ചില ആളുകള്‍ അതില്‍ കുറ്റം കണ്ടെത്തുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവര്‍ക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലൈവില്‍ വന്ന്, നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടേയും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ മറുപടി നല്‍കുന്നത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.

anusree loveഅനുശ്രീയെ കല്യാണം കഴിപ്പിച്ച്‌ വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. “നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവോഴ്സ് എന്നാണെന്നല്ലെ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറ്,” എന്ന് അനുശ്രീ പറഞ്ഞു.

anusree new viral photo3താന്‍ ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും താന്‍ എട്ട് വര്‍ഷം അഭിനയ രംഗത്ത് പിടിച്ച്‌ നിന്നത് എന്നും ജീവിതത്തില്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവര്‍ പറയുന്നു.

നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച്‌ മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ വ്യക്തമാക്കി.

anusree

Related posts

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

WebDesk4

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

നടി ഭാമ വിവാഹിതയായി !! വിവാഹ വീഡിയോ കാണാം

WebDesk4

സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

WebDesk4

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ല; 45 കാരനെ പ്രണയിച്ച 20 കാരി ശ്രീലക്ഷ്മി !!

WebDesk4

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

WebDesk4

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

WebDesk4

ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും, ചിത്രം പങ്കുവെച്ച്‌ നടി അനുശ്രീ..!

WebDesk4
Don`t copy text!