Film News

എന്തൊരു സിംപിളാണ് അനുശ്രീ!! നാട്ടുകാര്‍ക്കൊപ്പം നിലത്തിരുന്ന് ഉത്സവം ആസ്വദിച്ച് താരം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടി അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. വലിയ സെബ്രിറ്റി താരമാണെങ്കിലും നാട്ടിലെത്തിയാല്‍ തനി നാടനാണ് അനുശ്രീ. നാട്ടിലെ ആഘോഷങ്ങളിലും ഉത്സവങ്ങളിലുമെല്ലാം താരം സജീവമായി പങ്കെടുക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. വീടിനു അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. കമുകുംചേരി ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം നിലത്തിരുന്ന കണ്ട് ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ സിംപ്ലിസിറ്റിയെ അഭിനന്ദിക്കുകയാണ് ആരാധകലോകം.

നാട്ടിലെ ആഘോഷങ്ങളിലെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ഉത്സവങ്ങളിലെയുംകൃഷ്ജയന്തി ആഘോഷത്തില്‍ നിന്നുമൊക്കെയുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. ബിജു മേനോന്‍-ആസിഫ് അലി ചിത്രം ‘തലവന്‍’ ആണ് അനുശ്രീയുടെ പുതിയ ചിത്രം.

Anu B