Film News

നിറ്റാരയുടെ ആദ്യ വിമാനയാത്ര!! വിശേഷങ്ങളുമായി പേളി മാണി

ആരാധകരേറെയുള്ള സോഷ്യലിടത്തെ താരമാണ് പേളി മാണി. താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് പേളിയും ശ്രീനിഷും കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥിയെ സ്വീകരിച്ചത്. ജനുവരിയില്‍ ആണ് ഇരുവരുടെയും കുടുംബത്തിലേക്ക് രണ്ടാമത്തെ മകള്‍ എത്തിയത്. നിറ്റാര എന്നാണ് നില ബേബിയുടെ കുഞ്ഞനുജത്തിയുടെ പേര്.

ഇപ്പോഴിതാ നിറ്റാര ബേബിയുടെ ആദ്യ ഫ്‌ലൈറ്റ് യാത്രയുടെ വിശേഷങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. നിറ്റാര ബേബിയ്ക്ക് വേണ്ടിയുള്ള നേര്‍ച്ചയ്ക്ക് വേണ്ടിയാണ് താരത്തിന്റെ യാത്ര. ശ്രീനിയും നില ബേബിയും ഇല്ലാതെ മമ്മിയും താനും നിറ്റാരയുമാണ് യാത്ര പോകുന്നത്.

ഇന്ത്യയിലെ തന്നെ ബിഗസ്റ്റ് യൂത്ത് ഫെസ്റ്റിവല്‍ ആയ അണ്ടര്‍ 25 സമ്മിറ്റിന് വേണ്ടി ബംഗളൂരുവിലേക്ക് പോകുന്ന യാത്രയുടെ വിശേഷങ്ങള്‍ ആണ് പേളി പങ്കുവച്ചത്. ‘ഈ പ്രാവശ്യം വാവയെയും കൊണ്ടാണ് പോകുന്നത്. അതില്‍ ടെന്‍ഷന്‍ ഉള്ളത് ശ്രീനി കൂടെ വരുന്നില്ലെന്ന് പേളി പറയുന്നു.

ശ്രീനി ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിട്ടുണ്ട്. 41 ദിവസത്തെ കഠിനമായ വ്രതത്തില്‍ ആണ് ശ്രീനി ഉള്ളത്. എനിക്ക് ഇതൊരു പുതിയ അനുഭവം ആണ്. ഞാനും ഇപ്പോള്‍ വെജിറ്റേറിയന്‍ ആണ്. വേറെ ഒരു മുറിയില്‍ തറയില്‍ പായ വിരിച്ചാണ് ശ്രീനി ഉറങ്ങുന്നത്. ശ്രീനി രാവിലെയും വൈകിട്ടും രണ്ടുനേരം കുളിക്കും, അമ്പലത്തിലും പോകുന്നുണ്ടെന്നും പേളി പറയുന്നു.

താന്‍ നോണ്‍ വെജ് കഴിക്കാതിരിക്കേണ്ട ആവശ്യം ഒന്നും ഇല്ല. എന്നാലും ശ്രീനിയ്ക്ക് വേണ്ടി ഞാന്‍ കഴിക്കുന്നില്ല. ഞാന്‍ മാത്രമല്ല ഈ വീട്ടില്‍ ആരും ഇപ്പോള്‍ നോണ്‍വെജ് കഴിക്കുന്നില്ല. നിതാരയ്ക്ക് വേണ്ടിയാണ് ശ്രീനി ഈ വ്രതം എടുക്കുന്നത്. ശ്രീനി എന്നോട് പറയാതെ നേര്‍ച്ച നേര്‍ച്ചയാണിത്.

ജനുവരി ആയപ്പോള്‍ ആണ് തന്നോട് പറയുന്നത്. അപ്പോഴാണ് നേര്‍ച്ചയുടെ സീരിയസ്‌നെസ് മനസ്സിലായത്. അതുകൊണ്ട് താനും ശ്രീനിയെ തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍
സപ്പോര്‍ട്ട് ചെയ്യുകയാണെന്നും പേളി പറയുന്നു.

Anu B