അമ്പാടികണ്ണനെ കൊഞ്ചിച്ച് രാധ!!! അനുശ്രീയുടെ ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ പ്രിയ നായികയാണ് അനുശ്രീ. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്നിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ഉണ്ണികണ്ണനെ താലോലിക്കുന്ന ചിത്രങ്ങളാണ് താരം ജന്മാഷ്ടമി സ്‌പെഷ്യല്‍ ഫോട്ടോസാണ് അനുശ്രീ പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് രാധയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുള്ള ബ്ലൗസില്‍ സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്. ട്രഡീഷണല്‍ മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞ് അതിസുന്ദരിയായിട്ടുണ്ട് അനുശ്രീ എത്തിയത്. കണ്ണനെ മടിയില്‍ താലോലിക്കുകയാണ് അനുശ്രീ. മഞ്ഞ പട്ടുടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ചാണ് ഉണ്ണികണ്ണന്‍ ഒരുങ്ങിയത്.

‘ധര്‍മ്മ സംസ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകള്‍ക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകള്‍’. എന്നു പറഞ്ഞാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.

എല്ലാവര്‍ഷവും അനുശ്രീ രാധയായി ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇത്തവണ സഹോജദരന്റെ കുഞ്ഞുമൊത്താണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഹൃദയം കീഴടക്കുന്ന ചിത്രങ്ങള്‍.

Anu B