ആഷിഖിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം, റിമ കല്ലിങ്കൽ

നിരവധി ആരാധകരുള്ള താരമാണ് റിമ കല്ലിങ്കൽ. വളരെ പെട്ടന്ന് ആണ് റിമ ആരാധകരുടെ ശ്രദ്ധ നേടിയത്. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനു അവസരം ലഭിച്ചു. അഭിനയത്തിന് പുറമെ മോഡലിംഗിലും നൃത്തത്തിലും എല്ലാം സജീവമാണ് താരം. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് റിമ. സംവിധായകൻ ആഷിഖ് അബുവിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായ ഇവർ വളരെ ലളിതമായ ചടങ്ങിൽ കൂടിയാണ് വിവാഹം നടത്തിയത്. ഏവർക്കും ഒരു മാതൃക കൂടിയാണ് റിമയും ആഷിഖും തങ്ങളുടെ വിവാഹത്തിൽ കൂടി കാണിച്ച് കൊടുത്തത്.

എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം സിനിമ വിട്ടിട്ടില്ല എങ്കിലും അഭിനയത്തിൽ അത്ര സജീവമല്ല താരം. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ റിമ വിവാഹത്തിന് ശേഷം ചെയ്തിട്ടുള്ളു. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് റിമ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹം എന്നത് ഒരു ട്രാപ്പ് ആണെന്നും എല്ലാവരും കൂടി നമ്മളെ അതിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത് ആണെന്നും വിവാഹം എന്ന രീതി ഒരിക്കലും ശരിയല്ല എന്നുമാണ് റിമ പറയുന്നത്. വിവാഹം എന്ന സങ്കല്പത്തോടെ തനിക്ക് വിശ്വാസമില്ലെന്നും സ്ത്രീകൾ വിജയിക്കാതിരിക്കാൻ വേണ്ടി മാത്രം സൃഷ്ട്ടിച്ച ഒന്നാണ് വിവാഹം എന്നും റിമ പറയുന്നു.

നമുക്ക് എത്ര നല്ല പാർട്ണറിനെ കിട്ടിയെന്നു പറഞ്ഞിട്ടും കാര്യമില്ല. എല്ലാവരും കൂടി നമ്മളെ അതിലേക്ക് എന്തിനാണ് തള്ളി വിടുന്നത്. എന്റെ കാര്യം തന്നെ എടുത്താൽ വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ തനിക് എല്ലാം നഷ്ടമായി എന്ന് പറയാം. കാരണം വിവാഹം കഴിഞ്ഞതോടെ എനിക്ക് അവസരങ്ങൾ കുറഞ്ഞു. പലരും എന്നെ വിളിക്കാതെയായി. വിവാഹത്തിന് മുൻപ് തനിക്ക് പ്രേക്ഷകരിൽ നിന്ന് നല്ല സപ്പോർട്ട് കിട്ടിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ എല്ലാം നഷ്ടമായത് പോലെയാണ്. എന്നാൽ ആഷിഖിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുമാണ് റിമ പറയുന്നത്.

Devika Rahul