Categories: Film News

ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ഗംഭീരം’; മാളികപ്പുറത്തെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം സിനിമ പ്രവർത്തകരുടെയും ആരാധകരുടെയും പ്രസംസകൊണ്ട് നിറയുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നേതാവായ എ പി അബ്ദുള്ളക്കുട്ടി.

മലയാള സിനിമക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദനെന്നും അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടനാണ് താരമെന്നും മലയാളത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള നടൻ വേറെയില്ല പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയമികവും അദ്ദേഹത്തിനുണ്ടെന്നും മലയാള സിനിമയിൽ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദനാകും എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

സിനിമ മികച്ച രീതിയിൽ് അണിയിച്ചൊരുക്കാൻ വിഷ്ണു ശശി ശങ്കർ എന്ന യുവ സംവിധായകന് കഴിഞ്ഞുവെന്നും രചന നിർവഹിച്ച അഭിലാഷ് പിള്ളയും കയ്യടി അർഹിക്കുന്നു. ശബരിമല അയ്യപ്പൻറെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകുമെന്നാണ് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്വുക്കിൽ കുറിച്ചത്.

Aiswarya Aishu