എനിക്ക് ഭയങ്കര മത്സര ബുദ്ധി ആണ്! എന്റെ കളിയിൽ ഞാൻ തോറ്റാൽ പിന്നെ തല്ലുകൂടൽ ആകും, അപർണ്ണ 

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അപർണ്ണ ബാലമുരളി, ഇപ്പോൾ താൻ ഭയങ്കര മത്സരബുദ്ധിയുള്ള ആളാണെന്നും, തന്നെ ഏതെങ്കിലും ഗെയിംൽ ആരെങ്കിലും തോൽപ്പിച്ചാൽ അത് സഹിക്കാത്ത ആളാണെന്നും താരം പറയുകയാണ്, ഞാനൊരു ലുഡോ കളിച്ചു തോറ്റാൽ പോലും…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അപർണ്ണ ബാലമുരളി, ഇപ്പോൾ താൻ ഭയങ്കര മത്സരബുദ്ധിയുള്ള ആളാണെന്നും, തന്നെ ഏതെങ്കിലും ഗെയിംൽ ആരെങ്കിലും തോൽപ്പിച്ചാൽ അത് സഹിക്കാത്ത ആളാണെന്നും താരം പറയുകയാണ്, ഞാനൊരു ലുഡോ കളിച്ചു തോറ്റാൽ പോലും ഞാൻ സഹിക്കില്ല, കുട്ടികാലം മുതൽ താൻ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു, അതുകൊണ്ടു തന്നെ ആ മത്സര ബുദ്ധി എന്നിൽ നിന്നും മാറിയിട്ടുമില്ല അപർണ്ണ പറയുന്നു.

ആ സമയത്തു എനിക്ക് ഒരുപാട് മത്സരങ്ങളിൽ സമ്മാനവും ലഭിച്ചിട്ടുണ്ട്, വളർന്നപ്പോൾ പോലും അച്ഛനും, അമ്മയും തന്നെ ഒരുകാര്യത്തിലും പ്രഷർ ചെലുത്തിയിട്ടില്ല, അവർ എന്റെ അടുത്ത് പറയുന്നത് നിനക്കെ എന്താണ് ചെയ്യാൻ കഴിയുക അത് നീ ചെയ്യുക അല്ലാതെ മറ്റു തരത്തിൽ പ്രഷർ ചെലുത്തിയിട്ടില്ല അപർണ്ണ പറയുന്നു.

ഞാൻ ഭയങ്കര മത്സര ബുദ്ധിയുള്ള ആളാണ് അതുകൊണ്ടു തന്നെ എന്നെ ആരെങ്കിലും ഒരു കളിയിൽ തോൽപ്പിച്ചാൽ പിന്നെ അവരുമായി തല്ലുകൂടൽ ആയിരിക്കും നടത്തുന്നത്, രണ്ടാം ക്ലാസ് മുതൽ താൻ ഡാൻസ് പഠിച്ചതാണ്, അന്ന് മുതൽ തനിക്കു സമ്മാനവും ലഭിച്ചിട്ടുണ്ട്, അതുകൊണ്ടാകാം ഈ മത്സര ബുദ്ധിയും വന്നു ചേർന്നത് നടി പറയുന്നു.