നടി അപർണ്ണ വിനോദ് വിവാഹിതയായി

നടി അപർണ വിനോദ് വിവാഹിതയായി. വരൻ കോഴിക്കോട് സ്വദേശി റിനിൽ രാജ് ആണ്, വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്, കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇരുവരുടയും വിവാഹ നിസ്ചയം നടന്നിരുന്നത്.  ഞാൻ നിന്നോട് കൂടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമ അഭിനയ മേഖലയിൽ എത്തിയത്,

കോഹിനൂർ എന്ന ആസിഫ് അലിയുടെ ചിത്രത്തിൽ ആയിരുന്നു അപർണ്ണ നായിക ആയി എത്തിയിരുന്നത്. എന്നാൽ താരം വിജയ് ചിത്രമായ ‘ഭൈരവ’ യിലും ഒരു മെഡിക്കൽ സ്റ്റുഡന്റ് വേഷത്തിൽ എത്തിയിരുന്നു. ഭരത്‌  നായകൻ ആയ നടുവൻ എന്ന തമിഴ് ചിത്രത്തിൽ ആണ് അപർണ്ണ അവസാനമായി അഭനയിച്ചിരുന്നത്.

പഠിക്കുന്ന കാലത്തു നാടകമത്സരങ്ങളിലും താരം പങ്കെടുത്തിരുന്നു, ആ അഭിനയ മികവ് തന്നെയാണ് താരത്തെ സിനിമ അഭിനയ മേഖലയിൽ എത്തിച്ചത്, സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

Suji