Film News

‘ആടുജീവിതത്തിലെ നജീബ് ആത്മഹത്യ ചെയ്യാതിരുന്നതിന് കാരണം ഇസ്‍ലാമിക വിശ്വാസം’; ആത്മഹത്യ ഹറാമെന്ന് എ ആർ റഹ്മാൻ

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളാണ് ടീം നേരിട്ടത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ സിനിമയെ കുറിച്ച് സം​ഗീതം ഒരുക്കിയ എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മരുഭൂമിയിൽ കടുത്ത യാതനകൾക്കിടയിലും നജീബ് ആത്മഹത്യ ചെയ്യാതിരുന്നതിന് കാരണം ഇസ്‍ലാമിക വിശ്വാസമാണെന്ന് റഹ്മാൻ പറയുന്നു. ഇസ്‍ലാം ആത്മഹത്യ വിലക്കിയിട്ടുണ്ട്. കൂടുതൽ ഇഷ്ടപ്പെടുന്നവരെ ദൈവം പരീക്ഷിക്കും. നമ്മളെല്ലാവരും നജീബിനെപ്പോലുള്ള അവസ്ഥകളിലൂടെ പലരൂപങ്ങളിൽ കടന്നുപോയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ആടുജീവിതം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ അഭിമുഖത്തിലാണ് റഹ്മാൻ സംസാരിച്ചത്. എന്നാൽ, ചിത്രത്തിൻറെ സംഗീതം ഏറ്റെടുക്കുമ്പോൾ കഥയെക്കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ഒന്നും അറിയുമായിരുന്നില്ല. ബ്ലെസി ഒരു ചിത്രം ചെയ്യണമെന്ന് വന്നു പറഞ്ഞപ്പോൾ ഏറ്റെടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്താൽ നമ്മൾ ചെയ്ത ആരാധനകളും പ്രാർഥനകളും നന്മകളും നമ്മുടെ വിശ്വാസങ്ങളുമെല്ലാം റദ്ദായിപ്പോകുമെന്നാണു മതം പറയുന്നതതെന്നും റഹ്മാൻ പറഞ്ഞു.

പല തരത്തിൽ നമ്മളെല്ലാം നജീബിന്റേതു പോലുള്ള അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഞാനും ഇതുപോലെയുള്ള സ്ഥിതിയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ നമ്മൾ പുറത്തുകടക്കും. എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഞാൻ പറയാറ്. അടുത്ത ഘട്ടം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു വലിയ പാഠമായി മാറുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു.

Ajay Soni