സിനിമയിൽ എല്ലാവരെയും രക്ഷപെടുത്തുമെന്ന് കരുതി ജീവിതത്തിൽ രക്ഷിക്കുമെന്ന് ചിന്തിച്ചു വോട്ട് നൽകരുത്, അരവിന്ദ് സ്വാമി; ഇത് വിജയ് ആരാധകർക്കുള്ള ഉപദേശമോ 

ഈ അടുത്തിടക്കാണ്  നടൻ വിജയ് സിനിമയിൽ നിന്നും പിന്മാറുന്നു എന്നും ഇനിയും രാഷ്ട്രീയ പ്രവേശനമെന്നും പറഞ്ഞു വാർത്തകൾ എത്തിയിരുന്നു, നടന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും ഒരുപാട് പേര് രംഗത്തു എത്തിയിരുന്നു, ഇപ്പോൾ നടൻ…

ഈ അടുത്തിടക്കാണ്  നടൻ വിജയ് സിനിമയിൽ നിന്നും പിന്മാറുന്നു എന്നും ഇനിയും രാഷ്ട്രീയ പ്രവേശനമെന്നും പറഞ്ഞു വാർത്തകൾ എത്തിയിരുന്നു, നടന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും ഒരുപാട് പേര് രംഗത്തു എത്തിയിരുന്നു, ഇപ്പോൾ നടൻ അരവിന്ദ് സ്വാമി താര രാഷ്ടിയത്തെ സംബന്ധിച്ചു ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്, ഈ പ്രസ്ഥവന ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സിനിമയിലെ ജനങ്ങളെ രക്ഷപെടുത്തൽ കണ്ടു കൊണ്ട് ജീവിതത്തിൽ ജനങ്ങളെ രക്ഷിക്കുമെന്നുള്ള ചിന്തയിൽ വോട്ട് നല്കരുത് എന്നാണ് അരവിന്ദ് സ്വാമി പറയുന്നത്

നടന്റെ ഈ വാക്കുകൾ രാഷ്ട്രീയത്തിൽ ഇറങ്ങിയ താരങ്ങൾക്ക് എതിരെയുള്ള വാക്കുകൾ തന്നെ ആണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ, അതുപോലെ ഇതൊക്കെ വിജയ് ആരാധകർക്കുള്ള ഉപദേശവുമായിരിക്കും എന്നാണ് പറയപെടുന്നത്. എന്തായാലും പുതിയതായി രൂപീകരിച്ച വിജയ് പാർട്ടിക്കുമുള്ള വാക്കുകൾ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഒരു കൂട്ടം യുവക്കുളമായുള്ള ചർച്ചയിൽ അരവിന്ദ് സ്വാമി പറയുന്നു ഞാൻ രജനി സാറിന്റെ ഫാൻ ആണ്, കമൽ സാറിന്റെ ഫാൻ ആണ്, വിജയ് എനിക്ക് വളരെ ഇഷ്ട്ടമാണ്, അതുകൊണ്ടു അവർക്ക് എല്ലാവരും വോട്ട് ചെയ്യണമെന്ന് ഞാൻ പറയില്ല, ഇപ്പോൾ സിനിമയിൽ ജനങ്ങളെ അവർ രക്ഷിക്കും എന്നാൽ ജീവിതത്തിലും രക്ഷിക്കുമെന്ന് കരുതി ആരും വോട്ട് കൊടുക്കരുത് ആദ്യം  നിങ്ങൾക്ക് ഒരു വിശ്വാസം വരണം, ഇപ്പോൾ ഒരു താരമായിരിക്കും എന്നാൽ സർക്കാരിന്റെ നയം രൂപീകരിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടോ എന്ന എങ്ങനെ വിശ്വസിക്കും അരവിന്ദ് സ്വാമി പറയുന്നു